ചെന്നൈ : തമിഴക വെട്രി കഴകം അധ്യക്ഷനും നടഞ്ഞമായ വിജയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി ബി ജെ പി നേതാവ്. വിജയ് മതപരിവർത്തന ശക്തികളുടെ ആയുധം ആണെന്നാണ് അമർ പ്രസാദ് റെഡ്ഢി പറഞ്ഞത്. (BJP leader against Vijay)
അദ്ദേഹവും ടി വി കെയും സാമൂഹിക നീതിയുടെ മുഖംമൂടിക്ക് പിന്നിൽ ഒളിക്കുകയാണെന്നും, ഹിന്ദു ധർമത്തിനെതിരായ യുദ്ധപ്രഖ്യാപനം ആണ് വിജയുടേതെന്നും ബി ജെ പി നേതാവ് വിമർശിച്ചു. അദ്ദേഹത്തിൻ്റെ ആരോപണം വിജയ് പള്ളിയിൽ നിൽക്കുന്ന പഴയ ചിത്രം പങ്കുവച്ചു കൊണ്ടാണ്.