
ന്യൂഡൽഹി: ലോകത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പാർട്ടിയാണ് ബിജെപിയെന്ന് ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദ ഞായറാഴ്ച പറഞ്ഞു(BJP).
14 കോടി അംഗങ്ങളുള്ള ഭാരതീയ ജനതാ പാർട്ടി ലോകത്തിലെ തന്നെ ഏറ്റവും വലിയ രാഷ്ട്രീയ പാർട്ടിയായി മാറിയെന്നും ഇന്ത്യയിൽ 20 സംസ്ഥാനങ്ങളിൽ എൻഡിഎ സർക്കാരുകളും 13 സംസ്ഥാനങ്ങളിൽ ബിജെപി സർക്കാരുകളുമുണ്ടെന്നുമാണ് അദ്ദേഹം പറഞ്ഞത്.
മാത്രമല്ല; 14 കോടി അംഗങ്ങളിൽ രണ്ട് കോടി പേർ സജീവ അംഗങ്ങളാണെന്നും നദ്ദ കൂട്ടിച്ചേർത്തു. ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് നടന്ന പാർട്ടി റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദ ഇക്കാര്യം വ്യക്തമാക്കിയത്.