ഡൽഹി : അരവിന്ദ് കെജ്രിവാളിനെതിരെ വീണ്ടും ശീഷ്മഹൽ ആരോപണമുയർത്തി ബിജെപി രംഗത്ത്. പഞ്ചാബിലെ ആം ആദ്മി സർക്കാർ കെജ്രിവാളിന് രണ്ടേക്കറിൽ സെവൻ സ്റ്റാർ ബംഗ്ലാവ് അനുവദിച്ചെന്നാണ് ചിത്രം പങ്കുവച്ചുകൊണ്ടുള്ള ബിജെപിയുടെ ആരോപണം.
എന്നാൽ, ഈ ആരോപണം ആം ആദ്മി നിഷേധിച്ചു.ബിജെപി നുണ പ്രചരിപ്പിക്കുകയാണെന്ന് ആം ആദ്മി പാർട്ടി തിരിച്ചടിച്ചു. ‘‘പ്രധാനമന്ത്രിക്കായി വ്യാജ യമുന നിർമിച്ചത് പുറംലോകം അറിഞ്ഞതു മുതൽ ബിജെപിയുടെ നിലവിട്ടിരിക്കുകയാണ്.
അതിന്റെ നിരാശയിൽ എല്ലാം വ്യാജമായുണ്ടാക്കുകയാണ് ബിജെപി. വ്യാജ യമുന, വ്യാജ മലിനീകരണ തോത്, മഴയെക്കുറിച്ചുള്ള വ്യാജ അവകാശവാദം, ഇപ്പോഴിതാ വ്യാജ സെവൻ സ്റ്റാർ ബംഗ്ലാവ് ആരോപണവും’’–ആം ആദ്മി പ്രതികരിച്ചു.