
ഇംഫാൽ: മുഖ്യമന്ത്രി ബിരേൻ സിങ്ങിന്‍റെ രാജിയെ തുടർന്ന് ഭരണപ്രതിസന്ധി നേരിടുന്ന മണിപ്പൂരിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തി. ഇതുസംബന്ധിച്ച് രാഷ്ട്രപതി ദ്രൗപദി മുർമു വിഞ്ജാപനമിറക്കി. (Biren Singh)
ഭരണഘടനയുടെ 356ാം വകുപ്പ് പ്രകാരം മണിപ്പുരിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തുന്നുവെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനത്തിൽ പറയുന്നു.