ഡൽഹി : ജയ്പൂരിൽ ലാൻഡിങ്ങിനിടെ ഇൻഡിഗോ വിമാനത്തിന്റെ എൻജിനിൽ പക്ഷി ഇടിച്ചു. 162 യാത്രക്കാറുണ്ടായിരുന്ന വിമാനത്തിന്റെ എൻജിനിലാണ് പക്ഷി ഇടിച്ചത്. ജയ്പൂരിലെ ഷംഷാബാദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇന്ന് രാവിലെ ആയിരുന്നു സംഭവം ഉണ്ടായത്.
അപകടത്തിൽപ്പെട്ടത് ഇൻഡിഗോയുടെ 6 ഇ 816 എന്ന വിമാനമാണ്. തകരാറ് ഉടനടി മനസിലാക്കിയ പൈലറ്റ് വിമാനം നിയന്ത്രിച്ച് കൃത്യമായി ലാൻഡ് ചെയ്തതിനാൽ വലിയ അപകടം ഒഴിവായി. പൈലറ്റിന്റെ മനസാന്നിധ്യം കാരണമാണ് വൻ ദുരന്തം ഒഴിവായി. അപകടത്തെ കുറിച്ച് വിമാനത്താവള അധികൃതർ അന്വേഷണം നടത്തുകയാണ്.