
ന്യൂഡൽഹി: ദ്വിരാഷ്രട്ര സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി മാലിദ്വീപിലെത്തി(Bilateral visit). മാലിദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസുവാണ് പ്രധാനമന്ത്രിയെ സ്വീകരിച്ചത്. കുട്ടികൾ അവതരിപ്പിച്ച പരമ്പരാഗത നൃത്തം സ്വീകരണവേളയിൽ അവതരിപ്പിച്ചു.
ദ്വീപസമൂഹ രാഷ്ട്രത്തിന്റെ 60-ാം സ്വാതന്ത്ര്യദിനാഘോഷത്തിൽ മുഖ്യാതിഥിയാകാൻ പ്രസിഡന്റ് മുഹമ്മദ് മുയിസു ആണ് പ്രധാനമന്ത്രിയെ ക്ഷണിച്ചിരുന്നു. ഇതാണ് സന്ദർശനത്തിന് പിന്നിലെ കാരണം.
എന്നാൽ സന്ദർശനം ഇരു രാജ്യങ്ങളും തമ്മിലുളള നയതന്ത്ര ബന്ധം കൂടുതൽ ശക്തിപ്പെടുത്തുമെന്നാണ് വിലയിരുത്തൽ. അതേസമയം, രണ്ട് ദിവസത്തെ യുകെ സന്ദർശനത്തിന് ശേഷമാണ് മോദി ഇവിടെ എത്തിയത്.