
ബെട്ടിയ : ബീഹാറിലെ ബെട്ടിയയിൽ ബൈക്ക് യാത്രികൻ തുറന്ന അഴുക്കുചാലിൽ വീണു(Biker falls). ഞായറാഴ്ച പെയ്ത കനത്ത മഴയിൽ റോഡ് വെള്ളത്തിനടിയിലായിരുന്നു. ഇത് മൂലം അഴുക്കുചാൽ കാണാൻ കഴിയാത്ത അവസ്ഥയിലായിലായിരുന്നെന്നാണ് വിവരം.
യാത്രികൻ അപകടത്തിൽപെട്ടതോടെ പ്രദേശ വാസികൾ സഹായത്തിനായി ഓടിയെത്തുകയിരുന്നു. അതേസമയം മുനിസിപ്പൽ കോർപ്പറേഷന്റെ പോരായ്മകളാണ് സംഭവം തുറന്നുകാട്ടിയതെന്ന് ആരോപിച്ച് ജനങ്ങൾ രംഗത്തെത്തി.