
ഭോപ്പാൽ: ടിടി നഗറിൽ നിന്നും ബൈക്ക് മോഷണ സംഘത്തെ പിടികൂടി പോലീസ്(Bike theft). ഞായറാഴ്ച നടന്ന വാഹന പരിശോധനയ്ക്കിടെയാണ് മൂന്നംഗ സംഗം പിടിയിലായത്. ഇവർ സഞ്ചരിച്ചിരുന്ന വാഹനത്തിന്റെ രേഖകൾ ഹാജരാക്കാൻ പോലീസ് ആവശ്യപ്പെട്ടു.
എന്നാൽ ഇതേ തുടർന്ന് പ്രതികളിൽ ഉണ്ടായ സംശയാസ്പദമായ പ്രതികരണങ്ങളാണ് പോലീസിനെ കൂടുതൽ ചോദ്യം ചെയ്യലിലേക്ക് നയിച്ചത്. നഗരത്തിലെ തിരക്കേറിയ സ്ഥലങ്ങളിൽ പാർക്ക് ചെയ്തിരുന്ന പഴയ മോട്ടോർ സൈക്കിളുകളെ ലക്ഷ്യം വച്ചാണ് സംഘം പ്രവർത്തിച്ചത്.
വാഹനങ്ങൾ ഡ്യൂപ്ലിക്കേറ്റ് താക്കോലുകൾ ഉപയോഗിച്ച് പൂട്ടുകൾ തുറന്ന ശേഷം മോഷ്ടിക്കുകയാണ് ഇവരുടെ പതിവ് രീതി. തുടർന്ന് നടത്തിയ പരിശോധനയിൽ ഇവരുടെ പക്കൽ നിന്നും ഏകദേശം 7 ലക്ഷം രൂപ വിലമതിക്കുന്ന മോഷ്ടിച്ച വാഹങ്ങൾ പിടിച്ചെടുത്തു. സംഭവത്തിൽ കൂടുതൽ പ്രതികൾ ഉണ്ടോയെന്ന് പരിശോധിച്ച് വരികയാണെന്ന് പോലീസ് പറഞ്ഞു.