
പട്ന: ബിരുദാനന്തര ബിരുദമുള്ള തൊഴിൽരഹിതരായ യുവാക്കൾക്ക് 2 വർഷത്തേക്ക് പ്രതിമാസം 1,000 രൂപ നൽകുമെന്ന് പ്രഖ്യാപിച്ച് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ(unemployed graduates). മുമ്പ് നിലവിലുണ്ടായിരുന്ന "മുഖ്യമന്ത്രി നിശ്ചയ് സ്വയം സഹായ അലവൻസിന്റെ" വിപുലീകരണമാണ് പദ്ധതിയുടെ ലക്ഷ്യം.
മുൻ പദ്ധതി പ്രകാരം ഇന്റർമീഡിയറ്റ് പരീക്ഷകളിൽ മാത്രം വിജയിച്ച തൊഴിലില്ലാത്ത യുവാക്കൾക്ക് മാത്രമേ സഹായ ധനം നൽകിയിരുന്നുള്ളൂ. എന്നാൽ ഇന്ന് നടന്ന പ്രഖ്യാപന പ്രകാരം കല, ശാസ്ത്രം, വാണിജ്യം എന്നിവയിൽ പാസായ തൊഴിലില്ലാത്ത ബിരുദധാരികളായ യുവാക്കൾക്കും സഹായധനം ലഭ്യമാക്കിയിട്ടുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് തീരുമാനമെന്നത് ശ്രദ്ധേയമാണ്.