ബീഹാർ തിരഞ്ഞെടുപ്പ്: വിരമിച്ച പത്രപ്രവർത്തകരുടെ പെൻഷൻ തുക ഉയർത്തി മുഖ്യമന്ത്രി നിതീഷ് കുമാർ | Bihar elections

6,000 രൂപയിൽ നിന്ന് 15,000 രൂപയായാണ് വർധിപ്പിച്ചത്.
Bihar elections
Published on

പട്‌ന: ബീഹാറിലെ നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് മുഖ്യമന്ത്രി നിതീഷ് കുമാർ വിരമിച്ച പത്രപ്രവർത്തകരുടെ പെൻഷൻ തുക വർധിപ്പിച്ചു(Bihar elections). 6,000 രൂപയിൽ നിന്ന് 15,000 രൂപയായാണ് വർധിപ്പിച്ചത്. ബിഹാർ പത്രകർ സമ്മാൻ' പദ്ധതി പ്രകാരമാണ് നടപടി.

ഇത് പ്രകാരം ബീഹാർ സർക്കാരിൽ രജിസ്റ്റർ ചെയ്തിട്ടുള്ള എല്ലാ യോഗ്യരായ വിരമിച്ച പത്രപ്രവർത്തകർക്കും വർദ്ധിപ്പിച്ച പെൻഷൻ തുക ലഭിക്കും. പദ്ധതി പ്രകാരം പെൻഷൻ വാങ്ങുന്ന പത്രപ്രവർത്തകൻ മരണപ്പെട്ടാൽ, അവരുടെ ആശ്രിതർക്കോ പങ്കാളിക്കോ ലഭിച്ചുകൊണ്ടിരുന്ന 3,000 രൂപയ്ക്ക് പകരം 10,000 രൂപ ആജീവനാന്ത പ്രതിമാസ പെൻഷനും ലഭിക്കും. മുഖ്യമന്ത്രി തന്റെ ഔദ്യോഗിക എക്സ് പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

Related Stories

No stories found.
Times Kerala
timeskerala.com