'ബിഹാർ തിരഞ്ഞെടുപ്പ് ഫലം റദ്ദാക്കണം': വ്യാപക ക്രമക്കേട് ആരോപിച്ച് സുപ്രീം കോടതിയിൽ ഹർജി | SC

സത്യപ്രതിജ്ഞാ ചടങ്ങുകൾ തടയണമെന്നും ഹർജിക്കാരൻ ആവശ്യപ്പെട്ടിട്ടുണ്ട്.
Bihar election results should be cancelled, Petition in SC alleging irregularities
Published on

ന്യൂഡൽഹി: ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചു. തിരഞ്ഞെടുപ്പിൽ വ്യാപകമായ ക്രമക്കേടുകൾ നടന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് പൊതുപ്രവർത്തകൻ സാബു സ്റ്റീഫൻ ഹർജി നൽകിയിരിക്കുന്നത്.(Bihar election results should be cancelled, Petition in SC alleging irregularities)

തിരഞ്ഞെടുപ്പിൽ വ്യാപകമായ ക്രമക്കേട് നടന്നതിനാൽ ഫലം റദ്ദാക്കണം, വോട്ടിംഗ് ശതമാനം അല്ലാതെ, എത്ര പേർ വോട്ട് ചെയ്തു എന്നതിന്റെ കൃത്യമായ കണക്ക് തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കിയിട്ടില്ല എന്നും ഇതിൽ പറയുന്നു.

ഓരോ ബൂത്തിലെയും വോട്ട് രേഖപ്പെടുത്തിയവരുടെ എണ്ണം സംബന്ധിച്ച ഔദ്യോഗിക രേഖയായ ഫോം 20 പ്രസിദ്ധീകരിക്കാൻ കമ്മീഷന് നിർദ്ദേശം നൽകണം, ക്രമക്കേടുകൾ സംബന്ധിച്ച് ജുഡീഷ്യൽ അന്വേഷണം നടത്തണം, പുതിയ സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങുകൾ തടയണമെന്നും ഹർജിക്കാരൻ ആവശ്യപ്പെട്ടിട്ടുണ്ട്.

ബിഹാറിൽ നിതീഷ് കുമാറിന്റെ നേതൃത്വത്തിൽ സർക്കാർ രൂപീകരണത്തിനുള്ള നടപടികൾ പുരോഗമിക്കുന്നതിനിടെയാണ് ഈ ഹർജി സുപ്രീം കോടതിയിൽ എത്തിയിരിക്കുന്നത്.

Related Stories

No stories found.
Times Kerala
timeskerala.com