

മോത്തിഹാരി: ബിഹാറിലെ കിഴക്കൻ ചമ്പാരനിൽ യുവാവിന്റെയും യുവതിയുടെയും മൃതദേഹങ്ങൾ ദുരൂഹസാഹചര്യത്തിൽ കണ്ടെത്തി (Bihar crime news). സുഗൗളി പോലീസ് സ്റ്റേഷൻ പരിധിയിലെ ബൗധ സരേ എന്ന സ്ഥലത്താണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ഇത് കൊലപാതകമാണോ അതോ ആത്മഹത്യയാണോ എന്ന വ്യക്തമല്ല. നിലവിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഹർസിദ്ധി പോലീസ് സ്റ്റേഷൻ പരിധിയിലെ പനാപൂർ ഗ്രാമവാസികളായ ലഖൻ സഹാനി, നിപു കുമാരി എന്നിവരാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. തിങ്കളാഴ്ച വൈകുന്നേരം മുതൽ ഇവരെ വീട്ടിൽ നിന്ന് കാണാതായിരുന്നു. വീട്ടുകാരും നാട്ടുകാരും തിരച്ചിൽ നടത്തുന്നതിനിടെയാണ് ചൊവ്വാഴ്ച മൃതദേഹങ്ങൾ കണ്ടെത്തിയത്.
രണ്ടുപേരുടെയും കഴുത്തിൽ ഒരേ തുണി ചുറ്റിയ നിലയിലായിരുന്നു മൃതദേഹങ്ങൾ കിടന്നിരുന്നത്. മൃതദേഹങ്ങൾ ആദ്യം മരത്തിൽ തൂങ്ങിയ നിലയിലായിരുന്നുവെന്നും പിന്നീട് ആരോ താഴെയിറക്കിയതാണെന്നും നാട്ടുകാർക്കിടയിൽ സംസാരമുണ്ട്. എന്നാൽ പോലീസ് എത്തുമ്പോൾ മൃതദേഹങ്ങൾ നിലത്തായിരുന്നു. പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി മോത്തിഹാരി സദർ ആശുപത്രിയിലേക്ക് അയച്ചു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ മരണകാരണം വ്യക്തമാകൂ എന്ന് പോലീസ് അറിയിച്ചു.
The bodies of a young man and woman were discovered under suspicious circumstances in the Sugauli area of East Champaran, Bihar, sparking panic in the locality. Identified as residents of Panapur village who had been missing since Monday evening, the victims were found with a single piece of cloth wrapped around both their necks. While locals suggest the duo might have been hanging from a tree initially, the police are currently investigating all angles, including murder and suicide, pending the results of a forensic autopsy.