ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പ് ; എൻഡിഎയ്ക്ക് ഭരണത്തുടർച്ചയെന്ന് എക്സിറ്റ് പോൾ ഫലങ്ങൾ | Bihar election exit polls

എല്ലാ എക്‌സിറ്റ് പോളുകളും എൻഡിഎ കേവല ഭൂരിപക്ഷം കടക്കുമെന്നാണ് പ്രവചിക്കുന്നത്.
exit poll
Published on

ഡൽഹി : ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എക്‌സിറ്റ് പോൾ ഫലങ്ങൾ പുറത്തുവന്നപ്പോൾ എൻഡിഎയ്ക്ക് മുൻതൂക്കം. ബിജെപി–ജെഡിയു നേതൃത്വത്തിൽ എൻഡിഎ സഖ്യം അധികാരത്തിൽ തുടരുമെന്നാണ് പീപ്പിൾസ് പൾസിന്റെ എക്സിറ്റ് പോളിലെ പ്രവചനം. മഹാഗഡ്ബന്ധൻ ബിഹാറിൽ എൻഡിഎയ്ക്ക് വെല്ലുവിളി ഉയർത്തില്ലെന്നാണ് എക്‌സിറ്റ് പോൾ ഫലങ്ങൾ. എല്ലാ എക്‌സിറ്റ് പോളുകളും എൻഡിഎ കേവല ഭൂരിപക്ഷം കടക്കുമെന്നാണ് പ്രവചിക്കുന്നത്.

ഏഴ് സർവേകളാണ് പുറത്തുവന്നത്. 133–159 സീറ്റുകൾ എൻഡിഎ നേടുമെന്നാണ് പ്രവചനം. ഇന്ത്യാ സഖ്യം 75-101 സീറ്റുകൾ നേടും. മറ്റുള്ളവർ 2 മുതൽ 5 വരെ സീറ്റ് നേടും. ജൻ സുരാജ് പാർട്ടിക്ക് പരമാവധി 5 സീറ്റ് വരെ മാത്രമേ ലഭിക്കു എന്നാണ് എക്സിറ്റ് പോൾ ഫലങ്ങൾ സൂചിപ്പിക്കുന്നത്. മാട്രിസ്-ഐഎഎൻഎസ് എക്സിറ്റ് പോളിൽ എൻഡിഎയ്ക്ക് 147 മുതൽ 167 വരെ സീറ്റുകളാണ് പറയുന്നത്. ബിജെപിക്ക് 65 മുതൽ 73 വരെയും ജെഡിയുവിന് 67 മുതൽ 75 വരെയും സീറ്റാണ് പ്രവചിക്കുന്നത്. മഹാസഖ്യത്തിന് 70 മുതൽ 90 വരെ സീറ്റാണ് മാട്രിസിന്റെ പ്രവചനം.

ചാണക്യയാണ് മഹാസഖ്യം 130 ന് മുകളിൽ സീറ്റ് നേടുമെന്ന് പറയുന്ന ഏക എക്സിറ്റ് പോൾ. പ്രശാന്ത് കിഷോറിന്റെ ജൻസുരാജ് പാർട്ടിക്ക് അഞ്ച് സീറ്റുവരേയും ചിരാഗ് പാസ്വാന്റെ എൽജെപിക്ക് 19 സീറ്റുവരേയും മഹാസഖ്യത്തിന്റെ ഭാഗമായി മത്സരിച്ച ഇടത് പാർട്ടികൾക്ക് 19 സീറ്റ് വരേയും എക്സിറ്റ് പോലുകൾ പ്രവചിക്കുന്നു.ജെവിസി പോളിൽ ഇന്ത്യാ മുന്നണി 88-103 വരെ സീറ്റ് ലഭിക്കുമെന്ന് പ്രവചിക്കുന്നു. ദൈനിക് ഭാസ്‌കർ സർവേയിലും എൻഡിഎ മുന്നേറ്റമാണ് കാണിക്കുന്നത്. 145-160 സീറ്റുകൾ വരെ എൻഡിഎ നേടുമെന്ന് പ്രവചിക്കുന്നു. പോൾ സ്ട്രാറ്റ് സർവേയിൽ എൻഡിഎ 133-148 സീറ്റുകളും ഇന്ത്യ മുന്നണി 87-102 സീറ്റുകളും നേടുമെന്നും പ്രവചിക്കുന്നു.

അതേ സമയം, ഇന്നു നടന്ന രണ്ടാംഘട്ട വോട്ടെടുപ്പിൽ 67.14 എന്ന റെക്കോഡ് പോളിങ് ശതമാനമാണ് രേഖപ്പെടുത്തിയത്. 122 മണ്ഡലങ്ങളിലായിരുന്നു രണ്ടാംഘട്ടത്തിൽ വോട്ടെടുപ്പ്. നവംബർ 6ന് 121 മണ്ഡലങ്ങളിൽ നടന്ന ഒന്നാംഘട്ട വോട്ടെടുപ്പിൽ 64.7 ശതമാനമായിരുന്നു പോളിങ്. ആകെ 243 മണ്ഡലങ്ങളാണ് ബിഹാറിലുള്ളത്. കേവലഭൂരിപക്ഷത്തിന് 122 സീറ്റുകളാണ് വേണ്ടത്.

Related Stories

No stories found.
Times Kerala
timeskerala.com