

ബീഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ വൻ തിരിച്ചടി നേരിട്ട മഹാസഖ്യം ഇപ്പോൾ നട്ടം തിരിയുകയാണ്. തേജസ്വി യാദവിന്റെ നേതൃത്വത്തിൽ ആർജെഡിയും ഇടതുപാർട്ടികളും ഒരുമിച്ച് മത്സരത്തിനിറങ്ങിയപ്പോൾ, ഇത്രയും വലിയ തിരിച്ചടി നേരിടേണ്ടിവരുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. 243 അംഗ നിയമസഭയിൽ 202 സീറ്റുകൾ നേടി ബിജെപിയും ജെഡിയുവും നേതൃത്വം നൽകുന്ന എൻഡിഎ അധികാരത്തിലെത്തി. മഹാസഖ്യം 34 ആയി കുറഞ്ഞു. ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയായി ഫിനിഷ് ചെയ്തു, തൊട്ടുപിന്നിൽ ജെഡിയു. എന്നിരുന്നാലും, പാർട്ടികൾക്ക് ലഭിച്ച വോട്ടുകളുടെ എണ്ണത്തിൽ, ഈ രണ്ട് പാർട്ടികളെയും പിന്നിലാക്കി ആർജെഡി ഒന്നാമതെത്തി. (Bihar Assembly Election)
ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, സംസ്ഥാനത്തെ മൊത്തം വോട്ടുകളുടെ 22.92 ശതമാനം ആർജെഡിക്ക് ലഭിച്ചു. തൊട്ടുപിന്നിൽ നിൽക്കുന്ന ബിജെപിക്ക് 20.14 ശതമാനം വോട്ട് വിഹിതമുണ്ട്. രണ്ട് പാർട്ടികളും തമ്മിൽ 2.7 ശതമാനം വോട്ടിന്റെ വ്യത്യാസമുണ്ട്. ജെഡിയുവിന് 19.24 ശതമാനം വോട്ട് ലഭിച്ചു. എന്നാൽ നാലാമതുള്ള കോൺഗ്രസിന് 8.75 ശതമാനം വോട്ടുകൾ മാത്രമേ നേടാൻ കഴിഞ്ഞുള്ളു. സിപിഐ(എം) 2.87 ശതമാനം വോട്ടുകളും സിപിഎം 0.62 ശതമാനം വോട്ടുകളും സിപിഐ 0.76 ശതമാനം വോട്ടുകളും നേടി.
സംസ്ഥാനത്തിന്റെ ഇതുവരെയുള്ള കണക്കുകൾ പ്രകാരം ബിജെപി 89 സീറ്റുകളിലും ജെഡിയു 85 സീറ്റുകളിലും ലീഡ് ചെയ്യുന്നു. ആർജെഡി 25 സീറ്റുകൾ മാത്രമേ നേടിയിട്ടുള്ളൂ. എൻഡിഎയുടെ സഖ്യകക്ഷിയായ എൽജെപി (റാം വിലാസ്) സീറ്റുകളുടെ കാര്യത്തിൽ നാലാം സ്ഥാനത്താണ്. ആറ് സീറ്റുകൾ മാത്രമേ അവർക്ക് നേടാനായുള്ളൂ. എഐഎംഐഎം അഞ്ച് സീറ്റുകൾ നേടി. സിപിഐ(എംഎൽ) രണ്ട് സീറ്റും സിപിഎമ്മിന് ഒരു സീറ്റും ലഭിച്ചു.
In the Bihar Assembly Election, although the NDA alliance secured a massive victory with 202 seats, the Rashtriya Janata Dal (RJD) led by Tejashwi Yadav garnered the highest vote share in the state, securing 22.92 percent of the total votes.