
ബംഗളൂരു: പൊതുയിടത്തിൽ കൊടുവാൾ വീശുന്ന ഭീകര ദൃശ്യങ്ങൾ ചിത്രീകരിച്ച് സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച കന്നട ബിഗ് ബോസിലെ രണ്ട് മുൻ മത്സരാർത്ഥികൾ അറസ്റ്റിൽ.
രജത് കിഷൻ, വിനയ് ഗൗഡ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. 18 സെക്കൻഡ് ദൈർഘ്യമുള്ള വിഡിയോ ക്ലിപ്പ് ഒരാളുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലാണ് പോസ്റ്റ് ചെയ്തത്. ഈ ക്ലിപ്പ് ഉടൻ വൈറലാവുകയും പ്രതിഷേധം ഉയർന്നതോടെ പൊലീസ് നടപടി സ്വീകരിക്കുകയുമായിരുന്നു. അതേസമയം , വിഡിയോയിൽ കാണുന്ന വടിവാൾ ഇതുവരെ കണ്ടെത്താനായിട്ടില്ല.