
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സാമ്പത്തിക ഉപദേശക സമിതി ചെയർമാൻ ബിബേക് ദെബ്രോയ് അന്തരിച്ചു.(Bibek Debroy passes away)
ഇന്ത്യയുടെ സാമ്പത്തിക നയങ്ങൾ രൂപപ്പെടുത്തുന്നതിൽ സുപ്രധാന പങ്കുവഹിച്ച വ്യക്തിയാണ് പ്രമുഖ സാമ്പത്തിക വിദഗ്ധൻ കൂടിയായ അദ്ദേഹം.
1955ൽ മേഘാലയയിലെ ഷില്ലോങ്ങിലാണ് അദ്ദേഹം ജനിച്ചത്. മോദി സർക്കാരിൻ്റെ മിക്ക സാമ്പത്തിക നയങ്ങളുടെയും കൂർമ്മബുദ്ധി ദെബ്രോയ് ആയിരുന്നു.
അമൃത്കാൽ പദ്ധതിക്കായി ധനമന്ത്രാലയം നിയമിച്ച സമിതിയെ നിയന്ത്രിച്ചതും അദ്ദേഹമാണ്. ബിബേക് ദെബ്‌റോയിക്ക് രാജ്യം 2015ൽ പത്മശ്രീ നൽകി ആദരിച്ചു.