
കൊച്ചി: എന്‍പിസിഐ ഭീം സര്‍വീസസ് ലിമിറ്റഡ് (എന്‍ബിഎസ്എല്‍) വികസിപ്പിച്ചെടുത്ത ഇന്ത്യയിലെ തദ്ദേശീയ പേയ്മെന്റ് ആപ്പായ ഭീം ആപ്പ്, സോണി എന്റര്‍ടൈന്‍മെന്റ് ടെലിവിഷനുമായി ചേര്‍ന്ന് കോന്‍ ബനേഗ ക്രോര്‍പതിയിലൂടെ സുരക്ഷിതവും ഡിജിറ്റല്‍ പേയ്മെന്റുകളുടെ വ്യാപ്തി വര്‍ദ്ധിപ്പിക്കുന്നതിനുമായുള്ള പങ്കാളിത്തതിന് തുടക്കമിട്ടു.
ഇന്ത്യയിലുടനീളമുള്ള ഭീം പേയ്മെന്റ് ആപ്പിന്റെ ഉപയോക്താക്കള്‍ക്ക് അമിതാഭ് ബച്ചനോടൊപ്പം ഗെയിം കളിക്കാനുള്ള അവസരം ലഭിക്കുന്ന തരത്തിലാണ് ഇതിന്റെ രൂപകല്‍പ്പന. ഭീം ഉപഭോക്താക്കള്‍ക്ക് 2025 സെപ്റ്റംബര്‍ 1 മുതല്‍ ഒക്ടോബര്‍ 10 വരെ ഗോള്‍ഡന്‍ വീക്കില്‍ രജിസ്റ്റര്‍ ചെയ്യാം. തിരഞ്ഞെടുത്ത പത്ത് പേര്‍ക്ക് ഷോയിലും ഫാസ്റ്റസ്റ്റ് ഫിംഗര്‍ ഫസ്റ്റ് റൗണ്ടിലും പങ്കെടുക്കാനുള്ള അവസരം ലഭിക്കും. ഇവ സോണി എന്റര്‍ടൈന്‍മെന്റ് ടെലിവിഷനില്‍ സംപ്രേഷണം ചെയ്യും. ഭീം പേയ്മെന്റ് ആപ്പിലെ കെബിസി ഗോള്‍ഡന്‍ വീക്ക് വിത്ത് ഭീം എന്ന ഓപ്ഷനിലൂടെയാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്.
ഇന്ത്യയിലെ ഏറ്റവും വിശ്വസനീയവും ജനങ്ങള്‍ക്ക് സ്വീകാര്യവുമായ ഡിജിറ്റല്‍ പെയ്‌മെന്റ് ആപ്പായി നിലകൊള്ളുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് എന്‍ബിഎസ്എല്‍ സിഇഒ ലളിത നടരാജ് പറഞ്ഞു. കെബിസി പോലുള്ളവയുമായുള്ള പങ്കാളിത്തതോടെ ഡിജിറ്റല്‍ പെയ്‌മെന്റുകളുടെ സൗകര്യവും അവബോധവും കൂടുതല്‍ ആളുകളിലേക്ക് എത്തിക്കാന്‍ സാധിക്കുമെന്നും അവര്‍ പറഞ്ഞു.
കോന്‍ ബനേഗ ക്രോര്‍പതിയുടെ പങ്കാളയായി ഭീം പെയന്‍മെന്റ്‌സിനെ സ്വാഗതം ചെയ്യുന്നതില്‍ തങ്ങള്‍ അതീവ സന്തുഷ്ടരാണെന്ന് മാഡിസണ്‍ മീഡിയ സിഒഒ അഭിക് ബാനര്‍ജി പറഞ്ഞു.