
മരണത്തിന്റെയും ധർമ്മത്തിന്റെയും ദേവനാണ് യമൻ. ഹൈന്ദവ വിശ്വാസ പ്രകാരം യമരാജനാണ് ഓരോ മനുഷ്യന്റെയും ജീവിതത്തിലെ കർമ്മങ്ങൾക്ക് മരണാനന്തരം വിധി കൽപ്പിക്കുന്നത്. ധർമ്മരാജൻ, കാലൻ, യമധർമ്മൻ എന്നിങ്ങനെ വിശേഷിപ്പിക്കപ്പെടുന്ന യമൻ , ഭയത്തിന്റെയും നീതിയുടെയും പ്രതീകമാണ്. നന്മയും തിന്മയും വിലയിരുത്തിക്കൊണ്ട് ഒരു ആത്മാവിന് സ്വർഗ്ഗമോ നരകമോ നൽകാനുള്ള പരമാധികാരം യമധർമ്മനുണ്ട്. എന്നാൽ ഇന്ത്യയിൽ യമരാജന് വേണ്ടി സമർപ്പിച്ചിട്ടുള്ള വിരലിൽ എണ്ണാവുന്ന ക്ഷേത്രങ്ങൾ മാത്രമാണ് ഉള്ളത്. ഇവയിൽ ഏറെ പ്രാധാന്യമുള്ള ക്ഷേത്രമാണ് ഭർമൗറിലെ യമരാജ് ക്ഷേത്രം (Bharmour Yamraj Temple). ഇന്ത്യയിലെ ഏറ്റവും അതുല്യമായ ആരാധനാകേന്ദ്രങ്ങളിൽ ഒന്നാണ് ഈ ക്ഷേത്രം. ഹിമാചല്‍ പ്രദേശിലെ ഭർമൗറില്‍ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം ഒട്ടേറെ നിഗൂഢതകളുടെ കലവറ കൂടിയാണ്.
ഹിമാചൽ പ്രദേശിന്റെ വടക്കുപടിഞ്ഞാറൻ ജില്ലയായ ചമ്പയിലെ ഭർമൗറില്ലാണ് ഈ ക്ഷേത്രത്തിന്റെ സ്ഥാനം. ക്ഷേത്രത്തിലെ പ്രതിഷ്ഠ യമരാജനാണ് ധർമ്മത്തിന്റെ അന്തിമ വിധികർത്താവായും മരണാനന്തര ജീവിതത്തിന്റെ രക്ഷാധികാരിയായും ഇവിടെ അദ്ദേഹം ആരാധിക്കപ്പെടുന്നു. ഏകദേശം ഏഴാം നൂറ്റാണ്ടിൽ മേരു വർമ്മൻ രാജാവാണ് ഈ ക്ഷേത്രം പണിതത് എന്ന് കരുതപ്പെടുന്നു. 84 ക്ഷേത്രങ്ങളുടെ ഒരു കൂട്ടമായ ചൗരാസി ക്ഷേത്ര സമുച്ചയത്തിന്റെ വടക്കു ഭാഗത്തായാണ് യമരാജ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ചൗരാസി ക്ഷേത്ര സമുച്ചയത്തിലെ തന്നെ ഏറ്റവും പ്രധാനയമേറിയ ക്ഷേത്രങ്ങളിൽ ഒന്നാണ് യമരാജ ക്ഷേത്രം.
ഈ ക്ഷേത്രത്തിന്റെ ഏറ്റവും വലിയ സവിശേഷത, ഇവിടം യമധർമ്മന്റെ ഭൂമിയിലെ കോടതിയായി കണക്കാക്കപ്പെടുന്നു എന്നതാണ്. ഭൂമിയിലെ ഓരോ മനുഷ്യനും മരണമടഞ്ഞ ശേഷം അവരുടെ ആത്മാവ് ഈ ക്ഷേത്രത്തിലെത്തുന്നു, തുടർന്ന് കർമ്മങ്ങളുടെ വിധിന്യായം നേരിടുന്നുവെന്ന് ഭക്തർ വിശ്വസിക്കുന്നു. അപകടങ്ങൾ, രോഗങ്ങൾ, മരണഭീതി മുതലായവയിൽ നിന്നും രക്ഷനേടുവാൻ ഭക്തർ ഇവിടേക്ക് എത്തുന്നു. ഇങ്ങനെ ക്ഷേത്രം ദർശിക്കുവാൻ എത്തുന്ന ഭക്തരിൽ പലരും ക്ഷേത്രത്തിനുള്ളിൽ പ്രവേശിക്കാറില്ല. വിധിന്യായം നടക്കുന്ന ദിവ്യ സ്ഥലമായതിനാൽ, പല ഭക്തരും ക്ഷേത്രത്തിനുള്ളിലേക്ക് പ്രവേശിക്കാൻ ഒന്ന് മടിക്കുന്നു. പുറത്തുനിന്ന് തൊഴുത് മടങ്ങുന്നതാണ് ഇവിടുത്തെ പതിവ് രീതി.
ചിത്രഗുപ്തന്റെ മുറി
യമരാജനും അദ്ദേഹത്തിന്റെ സഹായിയ ചിത്രഗുപ്തനുമായി ക്ഷേത്രത്തിൽ രണ്ടു മുറികള്‍ ഉണ്ട്. യമരാജന്റെ മുറിക്ക് സമീപതയാണ് ഒരു ചെറിയ ഒഴിഞ്ഞ മുറിയാണ് ചിത്രഗുപ്തന്റേത്. മനുഷ്യരുടെ പാപപുണ്യങ്ങളുടെ കണക്കുകൾ സൂക്ഷിക്കുന്ന യമരാജന്റെ സഹായിയാണ് ചിത്രഗുപ്തൻ. ക്ഷേത്രത്തിലെ ഈ ഒഴിഞ്ഞ മുറിയിലിരുന്നാണ് അത്രേ ചിത്രഗുപ്തൻ മനുഷ്യരുടെ പാപങ്ങളുടെ കണക്കുക്കൾ എഴുതുന്നത് എന്നാണ് വിശ്വാസം. ചിത്രഗുപ്തന്റെ മുറിയുടെ സമീപത്തായി മറ്റൊരു മുറി കൂടി കാണുവാൻ സാധിക്കുന്നു. ഇത് യമരാജന്റെ കോടതിയാണ് എന്നാണ് വിശ്വാസം.
ക്ഷേത്രത്തിന്റെ നാല് ചുവരുകളിലും സ്വർണ്ണം, വെള്ളി, ചെമ്പ്, ഇരുമ്പ് എന്നിവകൊണ്ട് നിർമ്മിച്ച നാലു അദൃശ്യമായ വാതിലുകൾ ഉള്ളതായി വിശ്വസിക്കുന്നു. സ്വർഗ്ഗത്തിലേക്കും നരഗത്തിലേക്കുമുള്ള വാതിലുകളാണ് ഇവ എന്നാണ് വിശ്വാസം. ഗരുഡപുരാണത്തിൽ ഇത്തരം നാലു വാതിലുകളെ കുറിച്ച് പരാമർശിക്കുന്നുണ്ട്.
Summary: Bharmour Yamraj Temple in Himachal Pradesh is one of the rare temples in India dedicated to Yama, the god of death and justice. Worshippers believe that visiting the temple protects them from untimely death and ensures peace for departed souls. Blending fear, faith, and devotion, the temple reminds devotees of the inevitability of death and the importance of living a righteous life.