National
വാതുവെപ്പ് ആപ്പുകൾ പ്രോത്സാഹിപ്പിച്ചു: ഗൂഗിളിനും മെറ്റയ്ക്കും സമൻസ് അയച്ച് ഇ.ഡി; ജൂലൈ 21 ന് ഹാജരാകാൻ നിർദേശം | Google
രണ്ട് കമ്പനികളുടെയും പ്രതിനിധികളോട് ജൂലൈ 21 ന് ഡൽഹി ആസ്ഥാനത്ത് ഹാജരാകാനാണ് നിർദേശം നൽകിയിരിക്കുന്നത്.
ഡൽഹി: വാതുവെപ്പ് ആപ്പുകൾ പ്രോത്സാഹിപ്പിക്കുകയും പരസ്യം ചെയ്യുകയും ചെയ്യുന്ന ഗൂഗിളിനും മെറ്റാ പ്ലാറ്റ്‌ഫോമുകൾക്കും സമൻസ് അയച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്(Google). ടെക് ഭീമന്മാരായ ഗൂഗിളിനും മെറ്റയ്ക്കും ഇത് സംബന്ധിച്ച് നോട്ടീസ് അയച്ചു.
രണ്ട് കമ്പനികളുടെയും പ്രതിനിധികളോട് ജൂലൈ 21 ന് ഡൽഹി ആസ്ഥാനത്ത് ഹാജരാകാനാണ് നിർദേശം നൽകിയിരിക്കുന്നത്. വാതുവെപ്പ് ആപ്പുകൾ പരസ്യം ചെയ്യുന്നത് വഴി ഉപയോക്താക്കളിൽ അവ ഉപയോഗിക്കാൻ പ്രേരണ ചെലുത്തുന്നതായി കണ്ടെത്തിയിരുന്നു.
ഇതിന്റെ ഭാഗമായാണ് നടപടി. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമ വിഭാഗത്തിലാണ് കേസ് ഉൾപ്പെടുത്തിയിട്ടുള്ളത്.

