ബെംഗളൂരു: ബെംഗളൂരുവിലെ ഐടി ദമ്പതികൾ ജീവനൊടുക്കി. തെലങ്കാന സ്വദേശികളായ ഭാനു ചന്ദർ റെഡ്ഡി കുന്ത (32), ഭാര്യ ബീബി ഷാസിയ സിറാജ് (31) എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച ബെംഗളൂരുവിലെ ഇവരുടെ അപ്പാർട്ട്മെന്റിലായിരുന്നു ദാരുണമായ സംഭവങ്ങൾ അരങ്ങേറിയത്. (Bengaluru Techie Couple Suicide)
സോഫ്റ്റ്‌വെയർ എൻജിനീയറായ ഭാനു ചന്ദർ റെഡ്ഡിയെ വീടിനുള്ളിലെ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മുറി അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. ഭർത്താവ് വാതിൽ തുറക്കാത്തതിനെത്തുടർന്ന് ഐബിഎമ്മിൽ ജോലി ചെയ്യുന്ന ഷാസിയ അയൽവാസികളെയും സുരക്ഷാ ജീവനക്കാരെയും വിവരമറിയിച്ചു. തുടർന്ന് വാതിൽ പൊളിച്ച് അകത്തുകയറിയപ്പോഴാണ് ഭാനുവിനെ മരിച്ച നിലയിൽ കണ്ടത്. ഈ ആഘാതത്തിൽ കുറച്ച് മിനിറ്റുകൾക്ക് ശേഷം ഷാസിയ അപ്പാർട്ട്മെന്റിന്റെ 17-ാം നിലയിൽ നിന്ന് താഴേക്ക് ചാടി ജീവനൊടുക്കുകയായിരുന്നു.
സംഭവത്തിൽ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കുടുംബപ്രശ്നങ്ങളോ ആരോഗ്യപ്രശ്നങ്ങളോ ആണോ മരണകാരണമെന്ന് പോലീസ് പരിശോധിച്ചുവരികയാണ്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിനായി കാത്തിരിക്കുകയാണെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
Summary: In a tragic incident in Bengaluru, a techie couple from Telangana died by suicide. Bhanu Chander Reddy Kunta (32) was found hanging in his apartment on Monday. His wife, Bibi Shaziya Siraj (31), who worked at IBM, discovered the body after neighbours helped break open the locked door. Traumatized by the sight, she jumped to her death from the 17th floor of the building minutes later.

