ബംഗളുരു : ബംഗളുരുവിലെ തീപിടിത്തത്തിൽ മരണസംഖ്യ അഞ്ചായി. രാജസ്ഥാൻ സ്വദേശി മദൻകുമാർ, ഭാര്യ സംഗീത, മക്കളായ മിതേഷ്, സിന്റു എന്നിവർ മരിച്ചു. (Bengaluru fire accident deaths)
ഇവരെക്കൂടാതെ കെട്ടിടത്തിൻ്റെ രണ്ടാം നിലയിൽ താമസിച്ചിരുന്ന സുരേഷ് എന്ന 36കാരനും മരണപ്പെട്ടു. പുലർച്ചെ മൂന്നരയോടെയാണ് നഗരത്പേട്ടയിലെ കെട്ടിടത്തിൽ തീപിടിത്തം ഉണ്ടായത്.
കെട്ടിടത്തിൻ്റെ താഴത്തെ നിലയിൽ ചവിട്ടിയും കാർപ്പറ്റും ഉണ്ടാക്കുന്ന കടയിൽ ഉണ്ടായ തീപിടിത്തത്തിലാണ് മുകളിലെ നിലയിൽ താമസിച്ചിരുന്നവർക്ക് ജീവൻ നഷ്ടമായത്.