
ദർഭംഗ : ബീഹാറിലെ ദർഭംഗ ജില്ലയിൽ, മട്ടൺ ബിരിയാണിക്ക് പകരം ബീഫ് ബിരിയാണി വിളമ്പുന്നതിനെച്ചൊല്ലിയുണ്ടായ തർക്കത്തെത്തുടർന്ന് ഒരു ഹോട്ടലിൽ ഉപഭോക്താക്കളും ജീവനക്കാരും തമ്മിൽ വാക്കേറ്റവും തർക്കവും ഉണ്ടായി. മബ്ബി പോലീസ് സ്റ്റേഷൻ പരിധിയിലെ ഷീഷോ റോഡിലുള്ള ഹോട്ടൽ സ്പാർക്കിയിലാണ് സംഭവം. റാഷിദ് എന്നയാളാണ് ബന്ധുക്കളോടൊപ്പം മട്ടൺ ബിരിയാണി കഴിക്കാൻ ഹോട്ടലിൽ എത്തിയത്.
മട്ടൺ ബിരിയാണി ഓർഡർ ചെയ്തെങ്കിലും അബദ്ധത്തിൽ ബീഫ് ബിരിയാണിയാണ് ഇവർക്ക് നൽകിയത്. റാഷിദ് ഹോട്ടൽ ജീവനക്കാരോട് പരാതിപ്പെട്ടപ്പോൾ, അവർ അധിക്ഷേപിക്കുകയായിരുന്നു എന്നാണ് യുവാവ് പറയുന്നത് . തുടർന്ന് വാക്കേറ്റം സംഘർഷത്തിൽ കലാശിക്കുകയായിരുന്നു. ഭക്ഷണം കഴിക്കാതെയാണ് റാഷിദ് ബില്ല് അടച്ചത്. സംഭവത്തെക്കുറിച്ച് മബ്ബി പോലീസ് സ്റ്റേഷനിൽപരാതിപ്പെടുകയും ചെയ്തു.
പോലീസ് സ്ഥലത്തെത്തി സ്ഥിതിഗതികൾ ശാന്തമാക്കി. ഇരു കക്ഷികളിൽ നിന്നും പരാതികൾ ലഭിച്ചിട്ടുണ്ടെന്നും സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണെന്നും സിറ്റി പോലീസ് സൂപ്രണ്ട് അശോക് കുമാർ പറഞ്ഞു. കുറ്റക്കാരെന്ന് കണ്ടെത്തുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കും. സംഭവത്തൽ റാഷിദിന് വേണ്ടി, ഹോട്ടൽ ജീവനക്കാരായ സദ്ദാം, ഡാനിഷ് ഫരീദ്, ഷോയിബ് ഖാൻ, സീഷാൻ, തുഫൈൽ ഖാൻ, തിരിച്ചറിയാത്ത രണ്ട് ഡസനോളം ആളുകൾ എന്നിവർക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്-പോലീസ് പറഞ്ഞു.