
ബറേലി: ഉത്തർപ്രദേശിലെ ബറേലിയിലുണ്ടായ കലാപത്തിന്റെ രണ്ടാമത്തെ മുഖ്യസൂത്രധാരനെ പോലീസ് അറസ്റ്റ് ചെയ്തു(Bareilly riots). സംഭവത്തിൽ പ്രാദേശിക പുരോഹിതനും ഇത്തിഹാദ്-ഇ-മില്ലത്ത് കൗൺസിൽ തലവനുമായ തൗഖീർ റാസയുടെ അടുത്ത സഹായിയായ നദീമിനെ ഷാജഹാൻപൂരിൽ നിന്നാണ് പോലീസ് അറസ്റ്റ് ചെയ്തത്.
കലാപത്തിന് മുന്നോടിയായി നദീം ഒരു വാട്ട്‌സ്ആപ്പ് ഗ്രൂപ്പ് ആരംഭിക്കുകയും ജനക്കൂട്ടത്തെ സംഘടിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തിരുന്നു. കലാപത്തിൽ നദീമിന്റെ പങ്ക് വെളിവായതോടെ നദീമിനെ പോലീസ് തിരഞ്ഞുകൊണ്ടിരിക്കുകയിരുന്നു. ഒളുവിൽ പോയ ഇയാളെ ഷാജഹാൻപൂരിൽ നിന്നാണ് പോലീസ് പിടികൂടിയത്.