അതിരാവിലെ മംഗളാരതിയില്ല, ക്ഷേത്രപരിസരത്ത് എവിടെയും മണികളുമില്ല; അറിയാം വൃന്ദാവനിലെ ഭക്തിസാന്ദ്രമായ ബങ്കെ ബിഹാരി ക്ഷേത്രത്തെ കുറിച്ച് |Banke Bihari Temple

Banke Bihari Temple
Published on

ഉത്തർപ്രദേശിലെ മഥുര ജില്ലയിലെ വൃന്ദാവൻ പട്ടണത്തിലെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന ബങ്കെ ബിഹാരി ക്ഷേത്രം (Banke Bihari Temple), കൃഷ്ണ ഭക്തരുടെ ജീവിതത്തിൽ അതുല്യമായ ആത്മീയാനുഭൂതി ഉണർത്തുന്ന മനോഹര ക്ഷേത്രം. രാധാകൃഷ്ണന്റെ സമന്വയമൂർത്തിയായ ബങ്കെ ബിഹാരിയെയാണ് ക്ഷേത്രത്തിൽ ആരാധിക്കുന്നത്. വൃന്ദാവനിലെ ഭക്തിസാന്ദ്രമായ ദൈവിക അനുഭൂതിയാണ് ക്ഷേത്രം ഭക്തർക്ക് പകർന്നു നൽകുന്നത്.

ആദ്യമായി ബങ്കെ ബിഹാരിയെ ആരാധിച്ചത് വൃന്ദാവനിലെ നിധിവനത്തിൽ ആയിരുന്നു. 1864-ൽ സ്വാമി ഹരിദാസിന്റെ ശിഷ്യന്മാർ ക്ഷേത്രം പണിത ശേഷം ബീഹാരിയുടെ വിഗ്രഹം ഇവിടേക്ക് മാറ്റി പ്രതിഷ്ഠിക്കുകയായിരുന്നു. കുഞ്ച്ബിഹാരി എന്ന പേരിലാണ് ബങ്കെ ബിഹാരിയുടെ വിഗ്രഹത്തെ ആദ്യം സ്വാമി ഹരിദാസന്മാർ ആരാധിച്ചിരുന്നത്. വിഗ്രഹത്തിന്റെ ത്രിഭംഗ ആസനം ആയതിനാൽ സ്വാമി ഹരിദാസിന്റെ ശിഷ്യന്മാർ വിഗ്രഹത്തിന് ബങ്കെ ബിഹാരി എന്ന പേര് നൽകിയത്. "ബങ്കെ" എന്നാൽ വളഞ്ഞത് എന്നും "ബിഹാരി" എന്നത് വിനോദം പകരുന്നവനുമാണ് അർത്ഥം. 19-ാം നൂറ്റാണ്ടിൽ ഹരിദാസിന്റെ ശിഷ്യന്മാരും ഗോസ്വാമികളും തമ്മിലുള്ള തർക്കം കാരണമാണ് എന്ന് ക്ഷേത്രം സ്ഥിതിചെയ്യുന്ന സ്ഥലത്തേക്ക് മാറ്റുന്നത്.

ക്ഷേത്രത്തിന്റെ ഏറ്റവും ശ്രദ്ധേയമായ സവിശേഷത ഇവിടെ ബങ്കെ ബിഹാരിയെ ബാല രൂപത്തിലാണ് ആരാധിക്കുന്നത് എന്നതാണ്. ശ്രീകൃഷ്ണനെ ബാല രൂപത്തിൽ ആരാധിക്കുന്നത് കൊണ്ട് തന്നെ ഭഗവാന് അസ്വസ്ഥത സൃഷ്ടിക്കും എന്ന് കരുതി കൊണ്ട് ക്ഷേത്രത്തിൽ അതി രാവിലെ ആരതി നടത്താറില്ല. മാത്രവുമല്ല, ക്ഷേത്ര പരിസരത്ത് എവിടെയും മണികൾ തൂക്കിയിട്ടുമില്ല. കൃഷ്ണ ജന്മാഷ്ടമി ദിനത്തിലാണ് മംഗള ആരതി പ്രത്യേകമായി നടക്കുന്നത്. ബങ്കെ ബിഹാരിയുടെ ദർശനം തടസ്സപ്പെടാതിരിക്കാൻ ഓരോ അഞ്ച് മിനിറ്റിലും തിരശീലകൾ കൊണ്ട് പ്രതിഷ്‌ഠ മറയ്ക്കുന്നു. വളരെ വിചിത്രമായ ഈ ആചാരത്തിന് പിന്നിൽ മറ്റൊരു വിശ്വാസമുണ്ട്. ദർശനം തടസ്സം കൂടാതെ നീണ്ടുനിൽക്കുന്നത് ക്ഷേമകരമല്ലെന്നാണ് വിശ്വാസം. ദർശനം തടസ്സപ്പെട്ടില്ലെങ്കിൽ, ബങ്കെ ബിഹാരി ഭക്തരെ അവരുടെ വീടുകളിലേക്ക് കൊണ്ടു പോകുകയും ക്ഷേത്രം ശൂന്യമായി കിടക്കുകയും ചെയ്യുമെന്നതാണ് ഇവിടെ പ്രചരണത്തിനുള്ള വിശ്വാസം.

ശ്രാവണ മാസത്തിൽ ബങ്കെ ബിഹാരിയെ ഊഞ്ഞാലിൽ വച്ച് ആരാധിക്കുന്നത് ക്ഷേത്രത്തിന്റെ വിഖ്യാത ആചാരങ്ങളിൽ ഒന്നാണ്. ഈ ക്ഷേത്രത്തിൽ, ചുവരുകൾ മുതൽ മേൽക്കൂര വരെ ദേവതകളുടെ ചിത്രങ്ങൾ എണ്ണച്ചായാചിത്രങ്ങളിലൂടെ മനോഹരമായി വരച്ചിരിക്കുന്നത് കാണുവാൻ സാധിക്കും. ഇത് കേവലം ഒരു ഭക്തിക്ഷേത്രമല്ല. സ്വാതന്ത്ര്യസമരകാലത്ത്, ബങ്കെ ബിഹാരി ക്ഷേത്രം വിപ്ലവ പ്രവർത്തനങ്ങളുടെ രഹസ്യ കേന്ദ്രമായിരുന്നു. ബുന്ദേൽഖണ്ഡ് കേസരി എന്ന വിപ്ലവാത്മക പത്രം രഹസ്യമായി ഇവിടെനിന്നാണ് പ്രസിദ്ധീകരിച്ചിരുന്നത്. ആത്മീയതയും ദേശീയതയും കൈകോർക്കുന്ന അപൂർവയായ ഐതിഹാസിക ദൈവാലയമാണ് ഇവിടം.

വൃന്ദാവനത്തിലെ ബങ്കെ ബിഹാരി ക്ഷേത്രം ആരാധനാലയം മാത്രമല്ല മറിച്ച് ആത്മബന്ധത്തിന്റെയും ദൈവീയതയുടെയും കലയുടെയും മനോഹരമായ സാക്ഷ്യമാണ്. ആധുനികതയുടെയും, സമൃദ്ധിയുടെയും, ആത്മീയതയുടെയും ചിഹ്നമായി ഇന്നും വൃന്ദാവനത്തിലെ ഈ ക്ഷേത്രം നിലകൊള്ളുന്നു.

Related Stories

No stories found.
Times Kerala
timeskerala.com