
അഗർത്തല: അനധികൃതമായി ഇന്ത്യയിലേക്ക് കടന്ന പത്ത് ബംഗ്ലാദേശ് പൗരൻമാരെ അറസ്റ്റ് ചെയ്തു. ത്രിപുരയിൽ വച്ച് കസ്റ്റഡിയിലെടുത്ത ഇവരെ ചോദ്യം ചെയ്തു വരുകയാണെന്ന് പോലീസ് പറഞ്ഞു. കലാപം രൂക്ഷമായതിനെ തുടർന്നാണ് ഇന്ത്യയിലേക്ക് എത്തിയതെന്ന് ഇവർ മൊഴി നൽകി. (Bangladeshi)
രണ്ട് സ്ത്രീകൾ ഉൾപ്പെടെ പത്തംഗ സംഘം അംബാസ റെയിൽവേ സ്റ്റേഷനിൽ നിന്ന് ആസാമിലെ സിൽച്ചാറിലേക്ക് പോകാൻ ശ്രമിക്കുന്നതിനിടെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ശനിയാഴ്ച ത്രിപുരയിലെ ധലായ് ജില്ലയിൽ എത്തിയ സംഘം ആസാമിൽ വീട് വാടകയ്ക്ക് എടുത്തിട്ടുണ്ടെന്ന് പോലീസ് വ്യക്തമാക്കി. ബംഗ്ലാദേശിൽ കലാപം പടരുന്നതിനാൽ അതിർത്തിയിൽ ഇന്ത്യ സുരക്ഷ കർശനമാക്കിയിരുന്നു.