'ഷെയ്ഖ് ഹസീനയെ കൈമാറണം': ഇന്ത്യയോട് രേഖാമൂലം ആവശ്യപ്പെട്ട് ബംഗ്ലാദേശ്; നയതന്ത്ര കുറിപ്പ് നൽകി | Sheikh Hasina

ഇക്കാര്യം ബംഗ്ലാദേശ് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
Bangladesh issues diplomatic note to India demanding Sheikh Hasina's extradition

ന്യൂഡൽഹി: ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ ഇന്ത്യയ്ക്ക് കൈമാറണമെന്ന് രേഖാമൂലം ആവശ്യപ്പെട്ട് ബംഗ്ലാദേശ് സർക്കാർ. ഹസീനയ്ക്ക് വധശിക്ഷ നൽകികൊണ്ടുള്ള കോടതി വിധി പുറത്തുവന്നതിന് പിന്നാലെയാണിത്. ഇതു സംബന്ധിച്ച നയതന്ത്ര കുറിപ്പ് ഇന്ത്യയ്ക്ക് കൈമാറിയെന്ന് ബംഗ്ലാദേശ് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.(Bangladesh issues diplomatic note to India demanding Sheikh Hasina's extradition)

സർക്കാർ വിരുദ്ധ പ്രക്ഷോഭത്തെ തുടർന്ന് അധികാരത്തിൽ നിന്ന് പുറത്താക്കപ്പെട്ട ഹസീന, രാജ്യം വിട്ട് ഇന്ത്യയിൽ അഭയം തേടുകയായിരുന്നു. മുൻ ആഭ്യന്തര മന്ത്രി അസദുസ്സമാൻ ഖാൻ കമാലും ഹസീനയ്ക്കൊപ്പം ഇന്ത്യയിലുണ്ട്.

സർക്കാർ വിരുദ്ധ പ്രക്ഷോഭത്തിനിടെയുണ്ടായ വിദ്യാർത്ഥികളുടെ കൊലപാതകങ്ങളുമായി ബന്ധപ്പെട്ടാണ് ഇന്റർനാഷണൽ ക്രൈംസ് ട്രിബ്യൂണൽ ഷെയ്ഖ് ഹസീനക്കെതിരെ വധശിക്ഷ വിധിച്ചത്. നവംബർ 18-നകം ഹസീനയെ അറസ്റ്റ് ചെയ്ത് ഹാജരാക്കണമെന്നായിരുന്നു ചീഫ് ജസ്റ്റിസ് മൊഹമ്മദ് ഗുലാം മൊർതുസ മജൂംദാറിൻ്റെ ഉത്തരവ്.

ഹസീനയുടെ അവാമി ലീഗ് പാർട്ടിയുടെ മുൻ ജനറൽ സെക്രട്ടറി ഒബൈദുൾ ഖാദർ ഉൾപ്പെടെയുള്ളവർക്കെതിരെയും ഹസീന മന്ത്രിസഭയിലെ മൂന്ന് മന്ത്രിമാർക്കെതിരെയും വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്. മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങൾക്ക് ശിക്ഷിക്കപ്പെട്ട വ്യക്തികൾക്ക് അഭയം നൽകുന്നത് സൗഹൃദപരമല്ലാത്ത പ്രവൃത്തിയും നീതിയോടുള്ള അവഗണനയുമായി കണക്കാക്കുമെന്നും ബംഗ്ലാദേശ് വിദേശകാര്യ വക്താവ് വ്യക്തമാക്കിയിരുന്നു.

രേഖാമൂലം ബംഗ്ലാദേശ് ആവശ്യപ്പെടുകയാണെങ്കിൽ നിലപാട് അറിയിക്കുമെന്നാണ് ഇന്ത്യ നേരത്തെ സൂചിപ്പിച്ചിരുന്നത്. നിലവിൽ ഹസീനയെ കൈമാറുന്നത് ഇരു രാജ്യങ്ങൾക്കും ഇടയിലെ ബന്ധം കൂടുതൽ വഷളാകാതിരിക്കാൻ ഇന്ത്യ ശ്രമിക്കുന്നുണ്ട്. ഷെയ്ഖ് ഹസീനയ്ക്ക് വധശിക്ഷ നൽകിയ നടപടി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും, ബംഗ്ലാദേശിലെ ജനങ്ങളുടെ താൽപ്പര്യം സംരക്ഷിക്കുന്നതിന് ഇന്ത്യ പ്രതിബദ്ധമാണെന്നും കേന്ദ്ര വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചിരുന്നു.

രാഷ്ട്രീയ കാരണങ്ങളാലുള്ള കേസിന് കുറ്റവാളികളെ കൈമാറാനുള്ള ഉടമ്പടി ബാധകമല്ലെന്നാണ് കേന്ദ്ര സർക്കാർ വൃത്തങ്ങൾ നൽകുന്ന സൂചന. ബംഗ്ലാദേശിലെ പ്രശ്നം രൂക്ഷമാക്കാനേ കൈമാറ്റം ഇടയാക്കൂ. പ്രശ്ന പരിഹാരത്തിന് എല്ലാ കക്ഷികളെയും ഉൾപ്പെടുത്തി തിരഞ്ഞെടുപ്പ് നടക്കുകയാണ് വേണ്ടതെന്നാണ് ഇന്ത്യയുടെ നിലപാട്. ബംഗ്ലാദേശിലെ സ്ഥിതിഗതികൾ മെച്ചപ്പെട്ടാൽ തിരികെ പോകണമെന്നാണ് ഷെയ്ഖ് ഹസീന ഇന്ത്യയെ അറിയിച്ചിട്ടുള്ളത്. ഹസീന നിലവിൽ ഡൽഹിയിലെ ഒരു സൈനിക താവളത്തിൽ അഭയം തേടിയതായാണ് അവസാന വിവരം.

Related Stories

No stories found.
Times Kerala
timeskerala.com