
ബാംഗ്ലൂർ: ബാംഗ്ലൂർ ആസ്ഥാനമായുള്ള സ്റ്റാർട്ടപ്പ് കമ്പനിയായ പിക്‌സൽ സ്‌പേസ് ടെക്‌നോളജീസിന്റെ ഉപഗ്രഹങ്ങൾ ഇന്ന് ഫാൽക്കൺ 9-ൽ ഭ്രമണപഥത്തിലെത്തും(Falcon 9). ഇത് ഭൂമി നിരീക്ഷണ ശേഷികളിൽ ഗണ്യമായ കുതിച്ചുചാട്ടം ഉണ്ടാക്കുമെന്നാണ് വിലയിരുത്തൽ.
മാത്രമല്ല; സ്‌പേസ് എക്‌സിന്റെ ഫാൽക്കൺ 9 റോക്കറ്റിൽ മൂന്ന് നൂതന ഹൈപ്പർസ്‌പെക്ട്രൽ ഇമേജിംഗ് ഉപഗ്രഹങ്ങൾ കൂടി വിക്ഷേപിക്കാൻ ഒരുങ്ങുന്നതായും വിവരമുണ്ട്. ഈ വിക്ഷേപണങ്ങൾ പിക്‌സലിന്റെ ഫയർഫ്‌ളൈസ് നക്ഷത്രസമൂഹത്തിന്റെ ആദ്യ ഘട്ടം പൂർത്തിയാക്കുമെന്നാണ് റിപ്പോർട്ട്.