

കോറാപുത്ത്: രാജ്യം 77–ാം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നതിന്റെ ഭാഗമായി കോറാപുത്ത് ജില്ലയിൽ മാംസഭക്ഷണ വിൽപന നിരോധിച്ചു. ജില്ലാ കലക്ടർ മനോജ് മഹാജനാണ് ഇതുസംബന്ധിച്ച കർശന ഉത്തരവ് പുറപ്പെടുവിച്ചത്.(Ban on nonveg food on Republic Day, Koraput District Collector orders)
റിപ്പബ്ലിക് ദിനത്തിൽ ജില്ലയിലുടനീളം മാംസവിൽപ്പന ശാലകൾ അടച്ചിടണം. ഇറച്ചി, മത്സ്യം എന്നിവയുടെ വിൽപനയ്ക്ക് പൂർണ്ണ നിരോധനമുണ്ടാകും. നിരോധനം ലംഘിക്കുന്നവർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കാൻ എല്ലാ തഹസീൽദാർമാർക്കും കലക്ടർ നിർദ്ദേശം നൽകിയിട്ടുണ്ട്.
റിപ്പബ്ലിക് ദിന ആഘോഷങ്ങളുമായി ബന്ധപ്പെട്ട് ജില്ലയിൽ അച്ചടക്കം നിലനിർത്തുന്നതിന്റെ ഭാഗമായാണ് ഈ നടപടിയെന്നാണ് കലക്ടറുടെ വിശദീകരണം.