
ഡല്‍ഹി : കര്‍ണാടകയിലെ മുന്‍ ബജ്‌റംഗ്ദള്‍ നേതാവ് സുഹാസ് ഷെട്ടിയുടെ കൊലപാതകത്തില്‍ അന്വേഷണം എന്‍ഐഎ ഏറ്റെടുത്തു. സംഭവത്തിനു പിന്നില്‍ വന്‍ ഗൂഢാലോചനയുണ്ടെന്ന ആരോപണം ഉയരുന്നതിനിടെയാണ് അന്വേഷണം ദേശീയ അന്വേഷണ ഏജന്‍സിക്ക് കൈമാറിയത്.
ഇത് സംബന്ധിച്ച ഓര്‍ഡര്‍ ആഭ്യന്തരമന്ത്രാലയത്തില്‍ നിന്ന് എന്‍ഐഎ കൈപ്പറ്റി. പൊലീസ് റിമാന്‍ഡില്‍ കഴിയുന്ന പ്രതികളെ എന്‍ഐഎയ്ക്ക് കൈമാറിയശേഷം വിശദമായി ചോദ്യംചെയ്യും. കേസില്‍ ഇതുവരെ 11 പേരെ മംഗളൂരു പോലീസ് അറസ്റ്റുചെയ്തിട്ടുണ്ട്.
കഴിഞ്ഞ മേയ് ഒന്നിന് സുഹൃത്തുക്കള്‍ക്കൊപ്പം യാത്രചെയ്യുന്നതിനിടെ രണ്ട് വാഹനങ്ങളിലെത്തിയ സംഘം കാര്‍ തടഞ്ഞുനിര്‍ത്തി സുഹാസിനെ വെട്ടികൊലപ്പെടുത്തുകയായിരുന്നു.