റായ്പുർ : ഛത്തീസ്ഗഡിൽ വീണ്ടും ക്രൈസ്തവ വിഭാഗത്തിന് നേർക്ക് ആക്രമണം. കഴിഞ്ഞ 30 വർഷമായി ദുർഗ് ജയിലിന് സമീപം പ്രവർത്തിക്കുന്ന ആരാധനാലയത്തിലാണ് ആക്രമണം ഉണ്ടായത്.(Bajrang Dal attacks pastor during prayer service in Chhattisgarh)
ഇന്ന് രാവിലെയാണ് ബജ്‌രംഗ്ദൾ പ്രവർത്തകർ പ്രാർത്ഥന ശുശ്രൂഷയ്ക്കിടെ എത്തി മതപരിവർത്തനം ആരോപിച്ച് ആക്രമണം നടത്തിയത്. മുദ്രാവാക്യം വിളിച്ച ഇവർ പാസ്റ്ററിൻ്റെ കൈ ഇരുമ്പ് ദണ്ഡ് കൊണ്ട് അടിച്ച് ഒടിച്ചു. ആക്രമണത്തിൽ ജോൺ ജോനാഥൻ എന്ന പാസ്റ്റർക്ക് ഗുരുതരമായി പരിക്കേറ്റു.
കടുത്ത പ്രതിഷേധം സംഭവത്തിനെതിരെ ഉയരുന്നുണ്ട്. ആക്രമണം ഉണ്ടായതും പോലീസിൻ്റെ സാന്നിധ്യത്തിൽ തന്നെയാണ്. മറ്റു വിശ്വാസികൾക്കും പരിക്കേറ്റിട്ടുണ്ടെങ്കിലും പോലീസ് ഇതുവരെയും കേസ് രജിസ്റ്റർ ചെയ്തിട്ടില്ല.