
മുംബൈ: കൈയക്ഷരം മോശമായതിന് ട്യൂഷൻ സെന്ററിലെ അദ്ധ്യാപിക വിദ്യാർത്ഥിയുടെ കൈ മെഴുകുതിരി ഉപയോഗിച്ച് കത്തിച്ചു(Bad handwriting). സംഭവത്തിൽ മലദ് ഈസ്റ്റിലെ ജെ പി ഡെക്സ് ബിൽഡിംഗിലെ ട്യൂഷൻ അധ്യാപികയായ രാജശ്രീ റാത്തോഡിനെ പോലീസ് അറസ്റ്റ് ചെയ്തു.
ഇവരുടെ വീട്ടിൽ പഠിക്കാനെത്തിയതായിരുന്നു മുഹമ്മദ് ഹംസ ഖാൻ(8). വൈകുന്നേരം 7 മുതൽ 9 വരെ കുട്ടി പതിവായി കുട്ടി എത്തിയിരുന്നതായി കുട്ടിയുടെ പിതാവ് മുസ്തകീൻ ഖാൻ പറഞ്ഞു.
ലക്ഷധാം സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥിയാണ്. കൈയ്ക്ക് പൊള്ളലേറ്റതിനാൽ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.