ഡൽഹി : അയോധ്യയിൽ പള്ളി നിർമിച്ചതാണ് അവിടെയുണ്ടായ അവഹേളനമെന്നു സുപ്രീം കോടതി മുൻ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്. ന്യൂസ് ലോൺഡ്രിക്കു നൽകിയ അഭിമുഖത്തിലാണ് ചന്ദ്രചൂഡിന്റെ വിവാദപ്രസ്താവന.ചരിത്രം മറന്നോയെന്നും നമ്മുടെ മുന്നില്‍ ആര്‍ക്കിയോളജിക്കല്‍ തെളിവ് ഉണ്ടാകുമ്പോള്‍ എങ്ങനെ കണ്ണടക്കുമെന്നും ചന്ദ്രചൂഡ് അഭിമുഖത്തില്‍ ചോദിക്കുന്നു.
പള്ളി നിർമിച്ചത് നേരത്തെ ഉണ്ടായിരുന്ന നിർമിതി തകർത്തു കൊണ്ടാണ് .അവിടെ ഹിന്ദുക്കൾ ആരാധന നടത്തിയിരുന്നു എന്നതിന് പുരാവസ്തു വകുപ്പിന്റെ തെളിവുകൾ ഉണ്ട്.1949 ഡിസംബറിൽ പള്ളിയിൽ വിഗ്രഹങ്ങൾ സ്ഥാപിച്ചതുപോലുള്ള അവഹേളനപരമായ പ്രവൃത്തികളുടെ ഉത്തരവാദിത്തം ഹിന്ദു കക്ഷികൾക്കായിരുന്നോ എന്ന ചോദ്യത്തിനാണ്, പള്ളിയുടെ നിർമാണം തന്നെ അവഹേളനപരമായ പ്രവൃത്തിയായിരുന്നെന്നു ചന്ദ്രചൂഡ് മറുപടി പറഞ്ഞത്.
സുപ്രീം കോടതിയുടെ 2019 ലെ അയോധ്യ വിധിയിൽ.അയോദ്ധ്യാവിധി വിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ അല്ല തെളിവുകളുടെ അടിസ്ഥാനത്തിൽ ആണെന്നും ചന്ദ്രചൂട് വ്യക്തമാക്കി. ക്ഷേത്രം പൊളിച്ചാണ് മസ്ജിദ് നിര്‍മ്മിച്ചതെന്നതിന് തെളിവില്ല എന്നായിരുന്നു സുപ്രീംകോടതി വിധി. ഈ വിധി പറഞ്ഞ അഞ്ചംഗ ഭരണഘടനാ ബെഞ്ചിലെ അംഗമായിരുന്നു ജസ്റ്റിസ് ചന്ദ്രചൂഡ്. എന്നാല്‍ ഇതില്‍ നിന്ന് വ്യത്യസ്തമായാണ് ഇപ്പോള്‍ ക്ഷേത്രം പൊളിച്ചാണ് മസ്ജിദ് പൊളിച്ചതെന്ന വാദവുമായി ചന്ദ്രചൂഡ് രംഗത്തെത്തിയത്.