പുതുതലമുറ ബാങ്കിങ് ആശയമായ എക്സ്പ്രസ് ബാങ്കിങ് വഴി രാജ്യത്തെ ആദ്യത്തെ ഡിജിറ്റല്‍ ബാങ്കിങ് പോയിന്‍റിനു തുടക്കം കുറിക്കാന്‍ ആക്സിസ് ബാങ്കും ഹിറ്റാച്ചി പെയ്മെന്‍റ് സര്‍വ്വീസസും സഹകരണമാരംഭിച്ചു. സമ്പൂര്‍ണ ബാങ്കിങ് സേവനങ്ങള്‍ ഒതുക്കമുള്ള തലത്തില്‍ അവതരിപ്പിച്ച് ബ്രാഞ്ച് ബാങ്കിങിനെ പുതിയൊരു തലത്തില്‍ എത്തിക്കുന്നതാണിത്. സെല്‍ഫ് സര്‍വ്വീസ്, അസിസ്റ്റഡ് രീതികളിലുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഇതു പിന്തുണ നല്‍കും.
ഉപഭോക്താക്കള്‍ക്ക് എല്ലാ ദിവസവും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന എക്സ്പ്രസ് ബാങ്കിങിലേക്കു ചെല്ലുകയും പുതിയ ബാങ്ക് അക്കൗണ്ടുകള്‍ ആരംഭിക്കുകയും കാര്‍ഡുകള്‍ നേടുകയും സ്ഥിര നിക്ഷേപങ്ങള്‍ ആരംഭിക്കുകയും വായ്പകള്‍ക്ക് അപേക്ഷിക്കുകയും ചെയ്യാം.
കേവലം സാങ്കേതികവിദ്യാ രംഗത്തെ ഒരു പുതുമ മാത്രമല്ല ഡിജിറ്റല്‍ ബാങ്കിങ് പോയിന്‍റെന്ന് ഇതേക്കുറിച്ചു സംസാരിക്കവെ ആക്സിസ് ബാങ്ക് ബ്രാഞ്ച് ബാങ്കിങ് വിഭാഗം മേധാവി റെയ്നോള്‍ഡ് ഡിസൂസ പറഞ്ഞു. പുതിയൊരു ആശയത്തെയാണിതു പ്രതിനിധാനം ചെയ്യുന്നത്. വന്‍ നഗരങ്ങളിലായാലും ഗ്രാമീണ മേഖലകളിലായാലും ഉപഭോക്താക്കള്‍ക്ക് സ്മാര്‍ട്ടും സുസ്ഥിരവും വിശ്വസനീയവുമായ ബാങ്കിങ് അനുഭവങ്ങള്‍ ലഭ്യമാകുന്നു എന്ന് ഈ കിയോസ്ക്ക് ഉറപ്പു വരുത്തുമെന്നും അദ്ദേഹം പറഞ്ഞു.