
ഫ്ലോറിഡ: ആക്സിയം 4 വിക്ഷേപണം(മിഷൻ ആകാശ് ഗംഗ) ഇന്ന് നടക്കുമെന്ന് സ്പേസ് എക്സ് അറിയിച്ചു(Axiom 4 launch). ജൂൺ 10 ന് നടത്താനിരുന്ന വിക്ഷേപണം പ്രതികൂല കാലാവസ്ഥ മൂലമാണ് ഇന്നത്തേക്ക് മാറ്റിയത്. ഇന്ത്യൻ സമയം ഇന്ന് വൈകിട്ട് 5.30 നാണ് നിക്ഷേപണം നടക്കുക.
ഫ്ലോറിഡ കെന്നഡി സ്പേസ് സെന്ററിലെ ലോഞ്ച് കോംപ്ലക്സ് 39 Aയിൽ നിന്നാണ് വിക്ഷേപണം. കാലാവസ്ഥ ഇന്ന് 85% അനുകൂലമാണെന്ന് സ്പേസ് എക്സ് അറിയിച്ചു. നിലവിൽ കാറ്റിന്റെ വേഗം വിദഗ്‌ധ സംഘം നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്.
ആക്സിയം സ്പേസ് നാസയും സ്പേസ് എക്സു സംയുക്തമായി സംഘടിപ്പിച്ച 'ആക്സിയം 4' ദൗത്യത്തിലാണ് ശുഭാംശു ശുക്ല(39) ബഹിരാകാശത്തേക്ക് സഞ്ചരിക്കാൻ ഒരുങ്ങുന്നത്. രാകേഷ് ശർമയ്ക്ക് ശേഷം അന്താരാഷ്ട്ര ബഹിരാക്ഷത്തിലേക്ക് പോകുന്ന രണ്ടാമത്തെ ഇന്ത്യകാരനാണ് ശുഭാംശു ശുക്ല.