
ന്യൂഡൽഹി: വ്യോമയാനത്തിൽ പുതിയ കുതിച്ചു ചാട്ടത്തിനൊരുങ്ങി ഇന്ത്യ(Aviation fuel supply). സുസ്ഥിര വ്യോമയാന ഇന്ധന വിതരണത്തിനായുള്ള ധാരണാപത്രത്തിൽ എയർ ഇന്ത്യയും ഇന്ത്യൻ ഓയിൽ കോർപ്പറേഷനും ഇന്ന് ഒപ്പുവച്ചു.
ആഗോള ഡീകാർബണൈസേഷൻ ലക്ഷ്യങ്ങളെ പിന്തുണയ്ക്കുന്നതാണ് കരാറിന് പിന്നിൽ. വ്യോമയാനത്തിൽ കുറഞ്ഞ കാർബൺ ഇന്ധനങ്ങൾ സ്വീകരിക്കുന്നത് പ്രോത്സാഹിപ്പിക്കാനും നടപടി ഗുണം ചെയ്യും.
ഇന്ത്യൻ വ്യോമയാനത്തിന്റെ ഹരിത ഭാവിയിലേക്കുള്ള ഒരു പ്രധാന ചുവടുവയ്പ്പാണ് നടന്നതെന്ന് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ഇന്ന് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.