
ന്യൂഡൽഹി: സിയാച്ചിലിലുണ്ടായ ഹിമപാതത്തിൽ മൂന്ന് സൈനികർ വീരമൃത്യു വരിച്ചു(Avalanche). ഇതിൽ 2 അഗ്നിവീർ സൈനികർക്കും ഒരു സൈനികനുമാണ് ജീവൻ നഷ്ടമായത്.
അതേസമയം ഇവർക്കൊപ്പം ഉണ്ടായിരുന്ന ഒരു സൈനികനെ രക്ഷപ്പെടുത്തിയതായാണ് വിവരം. സിയാച്ചിൻ മേഖലയിൽ സൈന്യത്തിന്റെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്ന് കരസേന ഉദ്യോഗസ്ഥൻ അറിയിച്ചു.