ഡല്‍ഹി : ലഡാക്കിലെ സിയാച്ചിന്‍ ബേസ് ക്യാമ്പിലുണ്ടായ ഹിമപാതത്തില്‍ രണ്ട് അഗ്നിവീര്‍ ഉള്‍പ്പെടെ മൂന്ന് സൈനികര്‍ കൊല്ലപ്പെട്ടു. ഹിമപാതത്തില്‍പ്പെട്ട ഒരു സൈനികനെ രക്ഷപ്പെടുത്തിയതായാണ് വിവരം. രണ്ട് അഗ്നിവീര്‍ സൈനികരും ഒരു സീനിയര്‍ സൈനികനുമാണ് മരിച്ചത്.
സിയാച്ചിനില്‍ ചൊവ്വാഴ്ചയാണ് അപകടം ഉണ്ടായത്. മഹാര്‍ റെജിമെന്റില്‍ ഉള്‍പെട്ട ഗുജറാത്ത്, ഉത്തര്‍പ്രദേശ്, ജാര്‍ഖണ്ഡ് സ്വദേശികളായ സൈനികരാണ് അപകടത്തില്‍ മരിച്ചത്.അഞ്ച് മണിക്കൂറോളം ഇവര്‍ മഞ്ഞിനടിയില്‍ കുടുങ്ങി കിടന്നതായാണ് വിവരം.