
താനെ: മഹാരാഷ്ട്രയിലെ താനെയിൽ നിർത്തിയിട്ടിരുന്ന വാട്ടർ ടാങ്കറിൽ ഓട്ടോറിക്ഷ ഇടിച്ചുകയറി(Autorickshaw accident). അപകടത്തിൽ ഒരാൾ കൊല്ലപ്പെട്ടു. 2 പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.
അപകടത്തെ തുടന്ന് മൂന്ന് യാത്രക്കാർ ഓട്ടോറിക്ഷയിൽ കുടുങ്ങിയതാണ് വിവരം. നിതിൻ കമ്പനി-കാഡ്ബറി ജംഗ്ഷൻ റോഡിന് സമീപം ഞായറാഴ്ച രാത്രിയാണ് അപകടം നടന്നത്.
വിവരം അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ അഗ്നി ശമന സേനയാണ് അപകടത്തിൽപ്പെട്ടവരെ പുറത്തെടുത്തത്. തുടർന്ന് എല്ലാവരെയും സർക്കാർ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.