

ഔറംഗബാദ്: ബിഹാറിലെ ഔറംഗബാദ് ജില്ലയിൽ പുതുവത്സര ദിനത്തിൽ യുവാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി (Aurangabad Murder). ബാരുൺ പോലീസ് സ്റ്റേഷൻ പരിധിയിലെ സിന്ദുരിയ ഗ്രാമവാസിയായ ദിലീപ് സിംഗ് (41) ആണ് കൊല്ലപ്പെട്ടത്. ദേശീയപാത 19-ന് സമീപമുള്ള കുഴിയിൽ നിന്നാണ് രക്തത്തിൽ കുളിച്ച നിലയിൽ മൃതദേഹം കണ്ടെത്തിയത്.
വീട്ടിൽ ഉറങ്ങിക്കിടന്നിരുന്ന ദിലീപിനെ അർദ്ധരാത്രി ആരോ ഫോണിൽ വിളിച്ച് പുറത്തിറക്കുകയായിരുന്നുവെന്ന് പിതാവ് രമേഷ് സിംഗ് പറഞ്ഞു. പിന്നീട് ഇയാൾ തിരികെ വന്നില്ല. തിങ്കളാഴ്ച പുലർച്ചെയാണ് വീടിന് സമീപത്തായി മൃതദേഹം കണ്ടെത്തിയത്.
കൊലപാതകത്തിന് പിന്നിൽ ദീർഘകാലമായി നിലനിൽക്കുന്ന ഭൂമി തർക്കമാണെന്നാണ് പ്രാഥമിക നിഗമനം. സ്വന്തം ബന്ധുക്കളുമായി കഴിഞ്ഞ അഞ്ച് വർഷമായി ഭൂമിയെച്ചൊല്ലി കേസ് നടക്കുന്നുണ്ടെന്ന് കുടുംബം പോലീസിനെ അറിയിച്ചു. ഫെബ്രുവരി രണ്ടിന് ഈ കേസിൽ അടുത്ത വിധി വരാനിരിക്കെയാണ് ദിലീപ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഒരു ടയർ കടയുടമയെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ദിലീപിന്റെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ഊർജ്ജിതമാക്കി.
In a chilling New Year tragedy, a 41-year-old man named Dilip Singh was found murdered with his throat slit in Aurangabad district, Bihar. The victim was allegedly called out of his home late at night by a phone call and never returned. His body was discovered in a ditch near National Highway 19, leading to local protests. Police suspect a long-standing land dispute with relatives to be the primary motive and have detained one suspect for questioning.