ബെംഗളൂരു: കർണാടകയിലെ ബംഗാർപേട്ടിൽ ട്രെയിൻ യാത്രക്കാരന്റെ കൈ അറ്റ് ട്രാക്കിൽ വീണു. ചിക്കഹൊസഹള്ളി സ്വദേശിയായ സന്ദീപിനാണ് ഈ ദാരുണമായ അപകടത്തിൽ ഇടംകൈ നഷ്ടപ്പെട്ടത്. ബംഗാർപേട്ടിൽ നിന്ന് ബെംഗളൂരുവിലേക്ക് വരാൻ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം.(Attempt to jump onto a moving train, Young man's hand falls onto the railway track)
സ്റ്റേഷനിൽ നിന്ന് പുറപ്പെട്ട ട്രെയിനിൽ ഓടിക്കയറാൻ ശ്രമിക്കുകയായിരുന്നു സന്ദീപ്. ഇതിനിടെ ട്രെയിൻ കംപാർട്ട്‌മെന്റിന്റെ ഭാഗം സന്ദീപിന്റെ കൈയിൽ ശക്തമായി ഇടിക്കുകയായിരുന്നു. ആഘാതത്തിൽ കൈ അറ്റ് റെയിൽവേ ട്രാക്കിലേക്ക് വീണു.
അപകടത്തിന് പിന്നാലെ സന്ദീപിനെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാൾക്ക് വിദഗ്ധ ചികിത്സ നൽകിവരികയാണ്. കോലാർ ജില്ലയിലെ ബംഗാർപേട്ട് റെയിൽവേ സ്റ്റേഷൻ പരിസരത്താണ് സംഭവം നടന്നത്.