
പട്‌ന: സിവാൻ ജില്ലയിലെ രഘുനാഥ്പൂരിൽ യുവാവിന് നേരെ നിറയൊഴിച്ച് അക്രമികൾ(fire). സംഭവത്തിൽ, ശാന്തി ഗ്രാമത്തിലെ ആർജെഡി നേതാവും മുൻ ജില്ലാ കൗൺസിലറുമായ അനിൽ സിങ്ങിന്റെ സഹോദരൻ മനോജ് കുമാർ സിങ്ങിന് നേരെയാണ് ആക്രമണമുണ്ടായത്.
പട്ടാർ മാർക്കറ്റിൽ നിന്ന് ബൈക്കിൽ വീട്ടിലേക്ക് മടങ്ങുന്നതിനിടെ തിങ്കളാഴ്ച രാത്രിയാണ് സംഭവം നടന്നത്. ആക്രമത്തെ തുടർന്ന് ആശുപത്രിയിലെത്തിച്ച മനോജ് കുമാർ സിങ്ങിനെ സദർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.