പോലീസ് എത്തിയത് വാറണ്ട് പ്രതിയെ അറസ്റ്റ് ചെയ്യാൻ; കള്ളൻ-കള്ളൻ എന്ന് ഉറക്കെ വിളിച്ച് ഗ്രാമവാസികൾ; പിന്നാലെ പൊലീസിന് നേരെ ആക്രമണം; വാഹനം അടക്കം അടിച്ചു തകർത്തു

attacked the police
Updated on

ബീഹാർ : വാറണ്ട് പ്രതിയെ അറസ്റ്റ് ചെയ്യാനെത്തിയ പോലീസ് സംഘത്തിന് നേരെ ഗ്രാമവാസികളുടെ ആക്രമണം. ബീഹാറിലെ ജാമുയി ജില്ലയിലെ ലാച്ചുവാദ് പോലീസ് സ്റ്റേഷൻ പരിധിയിൽ ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് സംഭവം നടന്നത്. രാത്രിയോടെ പ്രതിയെ അറസ്റ്റ് ചെയ്യാൻ ലച്ചുവാദ് പോലീസ് കൊഡാസി ഗ്രാമത്തിലേക്ക് എത്തുകയായിരുന്നു. തുടർന്ന് രണ്ട് പേരെ പോലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. സംഭവം അറിഞ്ഞതോടെ ഗ്രാമവാസികൾ അക്രമാസക്തരാകുകയായിരുന്നു എന്നാണ് റിപ്പോർട്ട്.

പോലീസ് ഗ്രാമം റെയ്ഡ് ചെയ്യാൻ എത്തിയ ഉടൻ തന്നെ ഗ്രാമവാസികൾ പെട്ടെന്ന് കള്ളൻ-കള്ളൻ എന്ന് വിളിച്ചുപറയാൻ തുടങ്ങി. തുടർന്ന് പോലീസിനെ ഇഷ്ടികകളും കല്ലുകളും ഉപയോഗിച്ച് ആക്രമിച്ചു. ആക്രമണത്തിൽ ചില പോലീസുകാർ കഷ്ടിച്ച് ആണ് രക്ഷപ്പെട്ടത്. പോലീസ് വാഹനത്തിനും കേടുപാടുകൾ സംഭവിച്ചു, വാഹനത്തിന്റെ ഗ്ലാസ് അക്രമിസംഘം തകർത്തു.

കൊഡാസി ഗ്രാമത്തിലെ താമസക്കാരനായ നരേഷ് കോഡയ്‌ക്കെതിരെ മദ്യനിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഈ വിഷയത്തിൽ പോലീസ് രാത്രി വൈകി കൊഡാസി ഗ്രാമത്തിൽ പോയി നരേഷ് കോഡയെയും സഹായിയായ ലാൽകുമാറിനെയും കസ്റ്റഡിയിലെടുത്തു. ഇതറിഞ്ഞ ഗുസായി ഗ്രാമവാസികൾ പോലീസ് സംഘത്തെ ആക്രമിക്കുകയും വാഹനത്തിന്റെ ജനാലകൾ തകർക്കുകയും കള്ളൻ, കള്ളൻ എന്ന് വിളിച്ചുപറയുകയും ചെയ്തു.

ഇരുവരെയും മോചിപ്പിക്കാൻ, നൂറുകണക്കിന് പുരുഷന്മാരും സ്ത്രീകളും കുട്ടികളും രാവിലെ ലാച്ചുവാഡ് പോലീസ് സ്റ്റേഷനിലെത്തി പോലീസ് സ്റ്റേഷൻ വളഞ്ഞു. പോലീസ് സ്ത്രീകളോട് മോശമായി പെരുമാറിയതായും അവർ ആരോപിച്ചു, പക്ഷേ ഇതുവരെ പോലീസിൽ നിന്ന് ഒരു പ്രതികരണവും ലഭിച്ചിട്ടില്ല.

Related Stories

No stories found.
Times Kerala
timeskerala.com