രാജസ്ഥാനിൽ പോലീസിന് നേരെ ആക്രമണം: കണ്ണിൽ മുളകുപൊടി എറിഞ്ഞു, വടികൊണ്ട് മർദ്ദിച്ചു; കേസെടുത്ത് പോലീസ് | Attack on police

കോട്ഡി പ്രദേശത്തെ ദിവാല ഗ്രാമത്തിലാണ് സംഭവം നടന്നത്.
police
Published on

ജയ്പൂർ: രാജസ്ഥാനിലെ പ്രതാപ്ഗഡിൽ സംഘർഷത്തിനിടെ പൊലീസിന് നേരെ ആക്രമണം(Attack on police). സ്ത്രീകൾ ഉൾപ്പെടെയുള്ള നാട്ടുകാരാണ് 6 അംഗ പോലീസുകാർക്ക് നേരെ ആക്രമണം അഴിച്ചു വിട്ടത്.

കോട്ഡി പ്രദേശത്തെ ദിവാല ഗ്രാമത്തിലാണ് സംഭവം നടന്നത്. നാട്ടുകാർ, പോലീസുകാരെ വടികൊണ്ട് ആക്രമിക്കുകയും കണ്ണിൽ മുളകുപൊടി എറിയുകയും ചെയ്തു. മാത്രമല്ല; ഉദ്യോഗസ്ഥരുടെ വാഹനങ്ങളും നശിപ്പിക്കപ്പെട്ടു.

ആക്രമണത്തിൽ പരിക്കേറ്റ പോലീസുകാരെ അർണോഡ് ആശുപത്രിയിലും 2 കോൺസ്റ്റബിൾമാരെ ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു. അതേസമയം സംഭവത്തിൽ 9 പേരെ കസ്റ്റഡിയിലെടുത്തി.

Related Stories

No stories found.
Times Kerala
timeskerala.com