ഡൽഹിയിൽ അരവിന്ദ് കെജ്രിവാളിന് നേരെ ആക്രമണം; ഒരാൾ പിടിയിൽ | Attack on Arvind Kejriwal in Delhi

ഡൽഹിയിൽ അരവിന്ദ് കെജ്രിവാളിന് നേരെ ആക്രമണം; ഒരാൾ പിടിയിൽ | Attack on Arvind Kejriwal in Delhi
Published on

ഡൽഹി മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്രിരിവാളിന് നേരെ ആക്രമണം ഉണ്ടായി. പദയാത്രയ്ക്കിടെ കെജ്രിരിവാളിന് നേർക്ക് ഒരാള്‍ ദ്രാവകം എറിയുകയായിരുന്നു. ഉടനെ മറ്റു പ്രവര്‍ത്തകരും സുരക്ഷാ ഉദ്യോഗസ്ഥരും അക്രമിയെ പിടികൂടി. ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഡൽഹിയിലെ ഗ്രേറ്റര്‍ കൈലാഷില്‍ വെച്ചാണ് ആക്രമണമുണ്ടായത്.

എന്ത് ദ്രാവകമാണ് ഒഴിച്ചത് എന്ന കാര്യത്തിൽ ഇതുവരെ വ്യക്തതയില്ല. ദ്രാവകത്തിന്റെ തുള്ളികള്‍ കെജ്‌രിവാളിന്റെ ശരീരത്തില്‍ വീണെങ്കിലും അപകടമൊന്നും ഉണ്ടായില്ല. ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ പുറത്തെത്തി.

Related Stories

No stories found.
Times Kerala
timeskerala.com