ന്യൂഡൽഹി : മുഖ്യമന്ത്രി രേഖ ഗുപ്തയെ ആക്രമിച്ചയാൾ പ്രൊഫഷണൽ കുറ്റവാളിയെന്ന് പറഞ്ഞ് മന്ത്രി കപിൽ മിശ്ര. രാജേഷ് കിംജി കള്ളക്കടത്ത്, വധശ്രമം എന്നിവയുൾപ്പെടെ 9 കേസുകളിൽ മുൻപ് പ്രതിയായിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. (Attack against Delhi CM )
കഴിഞ്ഞ ദിവസം ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്തയെ ആക്രമിക്കുന്നതിന് മുൻപായി ഇയാൾ തയാറെടുപ്പ് നടത്തിയിരുന്നുവെന്നും മന്ത്രി പറഞ്ഞു. ഇതേത്തുടർന്ന് മുഖ്യമന്ത്രിയുടെ സുരക്ഷ വർധിപ്പിക്കാൻ തീരുമാനിച്ചു.