
ബീഹാർ: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി തിരഞ്ഞെടുപ്പ് കമ്മീഷൻ അന്തിമ വോട്ടർ പട്ടിക പുറത്തിറക്കി(voter list). ബീഹാറിൽ സ്‌പെഷ്യൽ ഇന്റൻസീവ് റിവിഷൻ നടത്തിയതിന് ശേഷമാണ് അന്തിമ വോട്ടർ പട്ടിക പുറത്തിറക്കിയത്.
പുതുക്കിയ വോട്ടർ പട്ടിക പോൾ പാനലിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ ലഭ്യമാണെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. ഈ വോട്ടർ പട്ടിക പ്രകാരമായിരിക്കും ബീഹാറിലെ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുക.
വോട്ടർ പട്ടികയുടെ പകർപ്പ് ജില്ലാ മജിസ്‌ട്രേറ്റുമാരായി സേവനമനുഷ്ഠിക്കുന്ന എല്ലാ ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്കും വിതരണം ചെയ്യുമെന്ന് ബീഹാറിലെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ (സിഇഒ) അറിയിച്ചു.