
തിരുനെൽവേലി: തമിഴ്‌നാട്ടിലെ തിരുനെൽവേലിയിൽ വിദ്യാർഥികളെ മർദ്ദിച്ച നീറ്റ് കോച്ചിങ് സെന്‍റർ ഉടമക്കെതിരെ കേസെടുത്ത് പോലീസ്. ക്ലാസിൽ ഉറങ്ങിയെന്നാരോപിച്ചാണ് കോച്ചിങ് സെന്‍റർ ഉടമ ജലാൽ അഹമ്മദ് വിദ്യാർഥികളെ മർദിച്ചത്. സമൂഹമാധ്യമങ്ങളിൽ സംഭവത്തിന്‍റെ വിഡിയോ പ്രചരിക്കുന്നുണ്ട്.
സി.സി.ടി.വി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ ജലാൽ അഹമ്മദിനെതിരെ പൊലീസ് കേസെടുത്തു. അഹ്മദ് വടി കൊണ്ട് വിദ്യാർഥികളെ അടിക്കുന്നതും വിദ്യാർഥിനികൾക്ക് നേരെ ചെരുപ്പ് എറിയുന്നതും ദൃശ്യങ്ങളിൽ കാണാൻ സാധിക്കും. ജീവനക്കാരിലൊരാളും ചില വിദ്യാർഥികളും മേലപ്പാളയം പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.