
അസം: സിംഗപ്പൂരിൽ സ്കൂബ ഡൈവിംഗ് അപകടത്തിൽ കൊല്ലപ്പെട്ട പ്രശസ്ത അസമീസ് ഗായകൻ സുബീൻ ഗാർഗിന്റെ വിയോഗത്തിൽ അസമിൽ മൂന്ന് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ(Subeen Gargi). സെപ്റ്റംബർ 20 മുതൽ 22 വരെയാണ് സംസ്ഥാനത്ത് ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുള്ളത്.
ഈ ദിവസങ്ങളിൽ, എല്ലാ ഔദ്യോഗിക വിനോദ പരിപാടികളും, അത്താഴ വിരുന്നുകളും, ആചാരപരമായ ചടങ്ങുകളും ആദരസൂചകമായി നിർത്തിവയ്ക്കുമെന്ന് സർക്കാർ അറിയിച്ചു. അതേസമയം, ഗായകന്റെ നിര്യാണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി വെള്ളിയാഴ്ച അനുശോചനം രേഖപ്പെടുത്തി.