
ന്യൂഡൽഹി: സിംഗപ്പൂരിൽ ഒരു ഡൈവിംഗ് അപകടത്തിൽ കൊല്ലപ്പെട്ട പ്രശസ്ത അസാമീസ് ഗായകൻ സുബീൻ ഗാർഗിന്റെ പോസ്റ്റ്‌മോർട്ടം പരിശോധന പൂർത്തിയായി(Subeen Garg). മൃതദേഹം ഇന്ത്യൻ അധികൃതർക്ക് ഉടൻ തന്നെ കൈമാറുമെന്നാണ് വിവരം. മരണവുമായി ബന്ധപ്പെട്ട് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ സിംഗപ്പൂർ അധികൃതരുമായി നിരന്തരം ബന്ധപ്പെട്ടുവരികയാണെന്ന് അധികൃതർ അറിയിച്ചു.
അതേസമയം സെപ്റ്റംബർ 19 നനാണ് സിംഗപ്പൂരിൽ ഒരു ഡൈവിംഗ് അപകടത്തിൽ അസമീസ് ഗായകൻ സുബീൻ ഗാർഗ് കൊല്ലപ്പെട്ടത്. ഗായകന്റെ മരണത്തിൽ അസം സർക്കാർ അന്വേഷണം നടത്തുമെന്നും റിപ്പോർട്ട് ഉണ്ട്.