അസമീസ് ഗായകൻ സുബീൻ ഗാർഗിന്റെ മൃതദേഹം ഗുവാഹത്തി വിമാനത്താവളത്തിൽ എത്തിച്ചു: മൃതദേഹം ഏറ്റു വാങ്ങി അസം മുഖ്യമന്ത്രി; മരണത്തിൽ പ്രതിഷേധിച്ച് ആരാധകർ, സ്ഥലത്ത് സംഘർഷാവസ്ഥ | Subeen Garg

ശേഷം അവിടെ നിന്നും എയർ ഇന്ത്യയുടെ IX 1197 വിമാനത്തിൽ മൃതദേഹം ഗുവാഹത്തി വിമാനത്താവളത്തിൽ എത്തിച്ചു
Subeen Garg
Published on

അസം: പ്രശസ്ത അസമീസ് ഗായകൻ സുബീൻ ഗാർഗിന്റെ ഭൗതിക ശരീരം ശനിയാഴ്ച അർദ്ധരാത്രിയോടെ ഡൽഹിയിലെത്തിച്ചു(Subeen Garg). ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയാണ് മൃതദേഹം ഏറ്റു വാങ്ങിയത്.

ശേഷം അവിടെ നിന്നും എയർ ഇന്ത്യയുടെ IX 1197 വിമാനത്തിൽ മൃതദേഹം ഗുവാഹത്തി വിമാനത്താവളത്തിൽ എത്തിച്ചു. ഈ സമയം ദുഃഖിതരായ ആയിരക്കണക്കിന് ആരാധകരാണ് ഗുവാഹത്തിയിലെ ലോക്പ്രിയ ഗോപിനാഥ് ബോർഡോലോയ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ തടിച്ചുകൂടിയത്. തുടർന്ന് ഗായകന്റെ മരണത്തിൽ പ്രതിഷേധിച്ച് ആരാധകർ സംഘർഷമുണ്ടാക്കുകയിരുന്നു. ഇതിൽ നിരവധി വാഹങ്ങൾക്ക് കേടുപാടുകൾ ഉണ്ടായതായാണ് വിവരം. തുടർന്ന് പോലീസ് ലാത്തിചാർജ് നടത്തി.

Related Stories

No stories found.
Times Kerala
timeskerala.com